കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

കശ്മീരില്‍ ഏറ്റുമുട്ടല്‍:മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ലസിപ്പോറയില്‍ പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ രാവിലെ വരെ നീണ്ടു.രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള തെരച്ചില്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുളള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട ഭീകരരില്‍ രണ്ട് പേര്‍ ജമ്മു കശ്മീരിലെ സ്പെഷ്യന്‍ പൊലീസ് ഓഫീസര്‍മാരാണ്. ഇരുപത്തിനാല് മണിക്കൂര്‍ മുമ്ബാണ് ഇവരെ കാണാതായത്. ഇരുവരും ഭീകര സംഘത്തില്‍ ചേര്‍ന്നതായി അഭ്യൂഹമുണ്ടായിരുന്നു. ഭീകരില്‍ നിന്നും എകെ സീരീസ് റൈഫിളുകള്‍ സൈന്യം കണ്ടെടുത്തു.