സുപ്രീം കോടതി നെഹ്റുഗ്രൂപ്പ് ഓഫ് കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടെങ്കിൽ മാത്രമെ കേരളത്തിലേക്ക് വരാന്‍ അനുവാദമുള്ളൂ. കോയമ്പത്തൂരിൽ നിന്ന് എങ്ങൊട്ടും വിട്ടുപോകരുതെന്ന് സുപ്രിംകോടതി നിർദ്ദേശം നൽകി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.കേസിന്റെ ഗൌരവം മനസിലാക്കുന്നതായും കോടതി പറഞ്ഞു. പാലക്കാട് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പി കൃഷ്ണദാസും ഹര്‍ജി നല്‍കിയിരുന്നു.
ജിഷ്ണുപ്രണോയ് കേസ് സിബിഐ ഏറ്റെടുക്കുമോയെന്ന് രണ്ടാഴ്ചക്കകം അറിയിക്കമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൌക്കത്തലി കേസുകള്‍ ഒന്നിച്ചാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്.
ജിഷ്ണു, ഷഹീര്‍ കേസുകളില്‍ പി കൃഷ്ണദാസിന് കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായി.