ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹമിടിച്ച് പശുവിന് ഗുരുതര പരിക്ക്. ഒഡിഷയിലെ ജജ്പുര്‍ ജില്ലയില്‍ ഷായുടെ സന്ദര്‍ശനത്തിനിടെയാണ് സംഭവം. റോഡ് മുറിച്ച് കടക്കവെയാണ് പശു അപകടത്തില്‍ പെട്ടത്. അമിത് ഷായുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ
സാരംഗിന്റെ നേതൃത്വത്തില്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പരിക്കേറ്റ പശുവിനെ ചികിത്സയ്ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ജജ്പുര്‍ ജില്ലയിലെ ബദചാന പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാന്ദോളിക്ക് സമീപമുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്. അതേസമയം ഗോരക്ഷ രാഷ്ട്രീയ പ്രചരണായുധമാക്കുന്ന അമിത് ഷാ അപകടം സംഭവിച്ച സ്ഥലത്തേക്കെത്തുകയോ പശുവിനെ കുറിച്ച് അന്വേഷിക്കാനോ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്