തനിയ്‌ക്കെതിരെ ആര് തന്നെ മത്സരിച്ചാലും പേടിയില്ലെന്ന് ശശി തരൂര്‍. വോട്ടു കിട്ടുന്നത് വ്യക്തികള്‍ക്കല്ലെന്നും നിലപാടുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണെന്നും ശശി തരൂര്‍ പറഞ്ഞു.
തന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തനം ജനങ്ങളുടെ മുന്നില്‍ ഉണ്ടെന്നും അത് ജനം വിലയിരുത്തട്ടെയെന്നും തരൂര്‍ പറഞ്ഞു.നരേന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാന്‍ എത്തുമെന്നാണ് ആദ്യം കേട്ടത്. എന്നാല്‍ ആര് വന്നാലും താന്‍ ഉയര്‍ത്തി കാട്ടുന്നത് സ്വന്തം പ്രവര്‍ത്തനമായിരിക്കും. ബിജെപി അഞ്ച് വര്‍ഷമായി കേന്ദ്രത്തില്‍ ഭരിക്കുന്നുണ്ട്. കേരളത്തില്‍ സിപിഎം മൂന്ന് വര്‍ഷമായി ഭരണത്തിലുണ്ട്. താന്‍ ചൂണ്ടികാട്ടുന്നത് പത്ത് വര്‍ഷമായി മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളാണ്, ശശി തരൂര്‍ വ്യക്തമാക്കി. തനിയ്ക്ക് അടുപ്പം ഇല്ലെങ്കിലും, നല്ല മനുഷ്യനാണ് കുമ്മനം രാജശേഖരനെന്നാണ് അറിഞ്ഞിരിക്കുന്നത്. മുന്‍ ഗവറണറും മുന്‍ മന്ത്രിയുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍. അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ താനില്ല, തരൂര്‍ കൂട്ടിച്ചേര്‍ത്തു.
തനിയ്‌ക്കെതിരെ ആര് മത്സരിച്ചാലും പേടിയില്ലെന്ന് തരൂര്‍
RELATED ARTICLES