Saturday, December 14, 2024
HomeNationalപാക് സൈന്യത്തിന്റെ തടവറയില്‍ അഭിനന്ദന് ഏല്‍ക്കേണ്ടി വന്ന ക്രൂര പീഡനങ്ങളുടെ കഥ പുറത്തായി

പാക് സൈന്യത്തിന്റെ തടവറയില്‍ അഭിനന്ദന് ഏല്‍ക്കേണ്ടി വന്ന ക്രൂര പീഡനങ്ങളുടെ കഥ പുറത്തായി

പാക് സൈന്യത്തിന്റെ തടവറയില്‍ അഭിനന്ദന് ഏല്‍ക്കേണ്ടി വന്ന ക്രൂര പീഡനങ്ങളുടെ കഥ പുറത്തായി . മണിക്കൂറുകളോളം ഇരിക്കാന്‍ അനുവദിക്കാതെ നിര്‍ത്തി, ഉറങ്ങാതിരിക്കാന്‍ ചെവിയില്‍ ഉച്ചത്തില്‍ പാട്ടു കേള്‍പ്പിച്ചു, കഴുത്തു ഞെരിച്ച്‌ ശ്വാസം മുട്ടിച്ചു, അവശനാകും വരെ തല്ലി ചതച്ചു. പാക് സൈന്യത്തില്‍ നിന്ന് അഭിനന്ദന് ഏല്‍ക്കേണ്ടി വന്നത് കഠിനമായ പീഡനങ്ങളാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് പാകിസ്ഥാന്‍ തടവിലെ ആദ്യ 24 മണിക്കൂര്‍ അനുഭവിക്കേണ്ടി വന്ന കടുത്ത പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു.

അഭിനന്ദന്റെ ധീരതയ്ക്കു മുന്നില്‍ രാജ്യമൊന്നാകെ സല്യൂട്ട് ചെയ്യുമ്ബോള്‍ നമ്മള്‍ കാണേണ്ട ഒന്നുകൂടിയുണ്ട്. രാജ്യത്തിനായി അദ്ദേഹം അനുഭവിച്ച ത്യാഗം. പാകിസ്ഥാന്റെ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും തലകുനിക്കാതെ അഭിനന്ദന്‍ പിടിച്ചു നിന്നു. ഇന്ത്യയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു പാകിസ്ഥാന്റെ പ്രധാന ലക്ഷ്യം. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ നടക്കുന്ന ഡീ ബ്രീഫിംഗിലാണ് ശത്രുരാജ്യത്തു വച്ച്‌ തനിക്കു നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച്‌ അഭിനന്ദന്‍ തുറന്നു പറഞ്ഞത്.
ഇന്ത്യയുടെ സൈനിക വിന്യാസം, ആശയ വിനിമയത്തിനായി ഇന്ത്യന്‍ വ്യോമ സേന ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി തുടങ്ങിയവ സംബന്ധിച്ച വിവരമായിരുന്നു പ്രധാനമായും പാക് സേനയ്ക്കു വേണ്ടിയിരുന്നത്. യുദ്ധവിമാനങ്ങളെക്കുറിച്ചും അവ എങ്ങനെ വിന്യസിപ്പിച്ചിരിക്കുന്നുവെന്നും പാക് ഉദ്യോഗസ്ഥര്‍ ചോദിച്ചുവെങ്കിലും അഭിനന്ദന്‍ മൗനം പാലിച്ചുവെന്ന് ഡീ ബ്രീഫിംഗ് ടീം അംഗം കൂടിയായ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു സൈനികന്‍ ശ്രത്രു രാജ്യത്തിന്റെ പിടിയിലായാല്‍ ആദ്യ 24 മണിക്കൂറെങ്കിലും സ്വന്തം രാജ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു പറയാന്‍ പാടില്ലെന്നാണ് നിയമം. ഇത് അഭിനന്ദന്‍ കൃത്യമായി പാലിച്ചു.ഈ 24 മണിക്കൂറിനുള്ളില്‍ റേഡിയോ ഫ്രീക്വന്‍സിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാറ്റം വരുത്തും. നിലവില്‍ ഉദ്യോഗസ്ഥര്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് അഭിനന്ദന്റെ ഡീ ബ്രീഫിംഗ് നടത്തുന്നത്. തുടക്കത്തില്‍ പാക് വ്യോമസേനയുടെ കസ്റ്റഡിയിലായിരുന്ന അഭിനന്ദനെ പിന്നീട് കരസേനയ്ക്കു കൈമാറുകയായിരുന്നു. പിടിയിലായയുടന്‍ ഫസ്റ്റെയ്ഡ് നല്‍കിയില്ലെന്നു മാത്രമല്ല അഭിനന്ദനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതിനായി ഉച്ചത്തില്‍ പാട്ടു വയ്ക്കുകയുമാണ് ചെയ്തതെന്നും ഡ്രീ ബ്രീഫിംഗ് ടീമിലെ അംഗം പറയുന്നു. ലോകരാജ്യങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായതിനു ശേഷമാണ് അഭിനന്ദനോടുള്ള പാകിസ്ഥാന്റെ സമീപനത്തില്‍ മാറ്റമുണ്ടായത്. അഭിനന്ദനോടു മോശമായി പെരുമാറിയിട്ടില്ലെന്നും യാതൊരുവിധ പീഡനങ്ങളും അഭിനന്ദന് നേരിടേണ്ടി വന്നിട്ടില്ലെന്നും മറ്റു രാജ്യങ്ങളെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാന്‍ അഭിനന്ദന്റെ വീഡിയോകള്‍ പുറത്തു വിട്ടു. എന്നാലിപ്പോള്‍ പാകിസ്ഥാന്റെ വിശദീകരണങ്ങള്‍ പൊളിഞ്ഞു തുടങ്ങിയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments