ബാങ്ക് അക്കൌണ്ടുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30വരെ നീട്ടി. അക്കൌണ്ട് ഉടമകളില്‍നിന്ന് പാന്‍ അല്ലങ്കില്‍ ഫോറം-60 വാങ്ങുന്നതിന് മൂന്നുമാസം കൂടി ബാങ്കുകള്‍ക്ക് നല്‍കാനാണ് നികുതി വകുപ്പ് തീരുമാനം.
പ്രചാരത്തിലുണ്ടായിരുന്ന 500, 1000 നോട്ടുകള്‍ നിരോധിച്ചതിനുശേഷമാണ് പെര്‍മനെന്റ് അക്കൌണ്ട് നമ്പറോ (പാന്‍) അല്ലെങ്കില്‍ ഫോം നമ്പര്‍ 60ഓ ശേഖരിക്കാന്‍ നികുതി വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. ഫെബ്രുവരി 28നുമുമ്പ് പാന്‍ ബാങ്കുകളില്‍ നല്‍കണമെന്നുള്ള വ്യവസ്ഥയാണ് ജൂണ്‍ 30വരെ നീട്ടിയത്.