ചലച്ചിത്ര താരം കമല്‍ഹാസന്‍റെ വീട്ടില്‍ അഗ്നിബാധ

kamal hassan (1)

‘സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്ററിലൂടെ അറിയിച്ചു

ചലച്ചിത്ര താരം കമല്‍ഹാസന്‍റെ വീട്ടില്‍ അഗ്നിബാധ. കമല്‍ഹാസന്‍റെ ചെന്നൈയിലെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. സംഭവ സമയത്ത് കമല്‍ഹാസന്‍ വീട്ടിലുണ്ടായിരുന്നു. തീപിടുത്തമുണ്ടാകുമ്പോൾ വീടിന്റെ മൂന്നാം നിലയിലായിരുന്നു കമൽഹാസൻ.  പുക ശ്വസിച്ചതിന്‍റെ അസ്വസ്ഥത താരത്തിന് അനുഭവപ്പെട്ടു. പക്ഷേ, കമല്‍ഹാസന്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കമല്‍ തന്നെയാണ് തീപിടുത്തമുണ്ടായ സംഭവം ട്വിറ്ററിലൂടെ പുറത്തറിയിച്ചത്.

ഇന്നു പുലര്‍ച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. ചെന്നൈ ആള്‍വാര്‍പേട്ടിലെ വീട്ടിലാണ് അഗ്നിബാധ ഉണ്ടായത്. പുക നിറഞ്ഞ് ശ്വാസം മുട്ടിയതോടെ താരത്തിനു അസ്വസ്ഥതയുണ്ടായി. അഗ്നിബാധയില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ല. ‘സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്ററിലൂടെ അറിയിച്ചു