Friday, April 26, 2024
HomeNationalറഫേല്‍ ഇടപാട്; മാധ്യമപ്രവര്‍ത്തകയോട് മോഡി ചൂടായി

റഫേല്‍ ഇടപാട്; മാധ്യമപ്രവര്‍ത്തകയോട് മോഡി ചൂടായി

റഫേല്‍ ഇടപാടിനേക്കുറിച്ച്‌ ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങള്‍ക്ക് ഓടിക്കൊണ്ടിരിക്കാമെന്നും പക്ഷെ ഒളിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. മോഡി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ട്വിറ്റര്‍ പ്രതികരണം. അഭിമുഖത്തിനിടെ ‘റഫേല്‍ ഇടപാടില്‍ താങ്കള്‍ അനില്‍ അംബാനിയെ സഹായിച്ചില്ല എന്നത് നുണയാണോ?’ എന്ന് മാധ്യമപ്രവര്‍ത്തക ചോദിച്ചതോടെയാണ് മോഡിയുടെ നിയന്ത്രണം വിട്ടത്. രോഷാകുലനായ പ്രധാനമന്ത്രി നിങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ വിശ്വാസം ഇല്ലേയെന്ന് തിരിച്ചടിച്ചു. ചാനല്‍ പക്ഷപാതം കാണിക്കുകയാണെന്നും മോഡി ആരോപിക്കുകയുണ്ടായി. ചാനല്‍ അഭിമുഖത്തില്‍ ഉടനീളം മോഡിയോട് മൃദുസമീപനമാണ് പുലര്‍ത്തിയതെന്ന് രൂക്ഷവിമര്‍ശനമുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments