തമിഴ്നാട്ടിലെ വടപളനിയിൽ അപ്പാർട്മെന്റിന് തീപിടിച്ച് നാലുപേർ വെന്തു മരിച്ചു

തമിഴ്നാട്ടിലെ വടപളനിയിൽ അപ്പാർട്മെന്റിന് തീപിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ വെന്തു മരിച്ചു. അഞ്ചു പേർക്കു പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 4.45ഓടെയാണ് സൗത്ത് പെരുമാൾ സ്ട്രീറ്റിലെ അപ്പാർട്ട്മെന്റിനു തീപിടിച്ചത്.

കെട്ടിടത്തിനു പുറത്ത് നിർത്തിയിട്ടിരുന്ന ഇരുപത്തിമൂന്നു വാഹനങ്ങൾ കത്തിനശിച്ചു. താഴത്തെ നിലയിലെ ഒരു വീട്ടിൽ നിന്ന് തീ പടർന്നത് ഷോർട്ട് സർക്യൂട്ട് മൂലമാണ്. ആറു യൂണിറ്റ് അഗ്മിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി വെള്ളം പമ്പു ചെയ്‌താണ്‌ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.