Tuesday, September 17, 2024
HomeNationalഈ 'ഫിലിം സ്‌കൂള്‍' ഒരു ലൈംഗികാതിക്രമ മൃഗശാല മാത്രമാണ്; കുഞ്ഞിലയുടെ ആത്മഹത്യാ കുറിപ്പ്

ഈ ‘ഫിലിം സ്‌കൂള്‍’ ഒരു ലൈംഗികാതിക്രമ മൃഗശാല മാത്രമാണ്; കുഞ്ഞിലയുടെ ആത്മഹത്യാ കുറിപ്പ്

“നിങ്ങളുടെ ഈ ‘ഫിലിം സ്‌കൂള്‍’ ഒരു ലൈംഗികാതിക്രമ മൃഗശാല മാത്രമാണ്. അതിലെ ആദ്യ ശവമാണ് ഞാന്‍” കുഞ്ഞിലയുടെ ആത്മഹത്യ കുറിപ്പിലെ വാചകങ്ങലാണിത്. കൊല്‍ക്കത്തയില്‍ സ്ഥിതിചെയ്യുന്ന പ്രശസ്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ സിനിമകള്‍ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയയായ കുഞ്ഞില മസിലാമണി ഹെന്‍ട്രിയായിരുന്നു അത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിരന്തരമായ ലൈംഗിക അതിക്രമം തന്നെ രണ്ടാമതും ആത്മഹത്യയിലേക്കെത്തിച്ചിരിക്കുന്നു എന്ന് തന്റെ ആത്മഹത്യ കുറിപ്പില്‍ കുഞ്ഞില വ്യക്തമാക്കുകയായിരുന്നു.

ആ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് കാരണം രണ്ടാമതും ആത്മഹത്യക്ക് താന്‍ ശ്രമിക്കുകയാണെന്നാണ് വിദ്യാര്‍ത്ഥി തന്റെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഉറച്ച ശബ്ദത്തില്‍ പോരാടിക്കൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് കുഞ്ഞില. പ്രഫസര്‍മാരും അധികാരികളും വര്‍ഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് അത്മഹത്യക്ക് കാരണം, കുഞ്ഞില പറഞ്ഞു

ഇത്രയും ഗൗരവമായ ഒരു ലൈംഗികാതിക്രമണ, ബലാത്സംഗ കുറ്റകൃത്യം നടന്നുവെന്ന പരാതി ഉയര്‍ന്നിട്ടും ക്യാമ്പസിലെ അധികാരികളോ പോലീസ് ഉദ്യോഗസ്ഥരോ വേണ്ടവിധത്തിലുള്ള അന്വേഷണമോ കുഞ്ഞിലക്ക് നീതി നല്‍കുന്ന വിധത്തിലുള്ള ഒരിടപെടലോ നത്തിയിട്ടില്ല. നിങ്ങള്‍ എസ്.ആര്‍.എഫ്.ടി.ഐയിലെ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങള്‍ ലൈംഗികമായി അതിക്രമങ്ങള്‍ക്ക്, ലൈംഗിക പീഡനത്തിന്, ബലാത്സംഗത്തിന് വിധേയമായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജീവിക്കാന്‍ പിന്നെ ഒരു വഴിയുമില്ല, ആത്മഹത്യ കുറിപ്പില്‍ കുഞ്ഞില പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ലൈംഗിക ചൂഷണത്തെ സംബന്ധിച്ച് കുഞ്ഞില ഫേസ്ബുക്ക് പോസ്റ്റിലും വിശദീകരിച്ചു

കുഞ്ഞിലയുടെ ആത്മഹത്യ കുറിപ്പ്,

‘ഞാന്‍ പോരാടിയില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. ഞാന്‍ പരിശ്രമിച്ചില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. എല്ലാ ശ്രമങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. എന്റെ പ്രണയിതാവ് ബോംബെയില്‍ എന്നെ കാത്തിരിക്കുകയാണ്. എന്റെ അമ്മ കേരളത്തില്‍ എന്നെ കുറിച്ച് വേവലാതിയോടെ കഴിയുകയാണ്. എനിക്ക് അവരോടൊപ്പം ജീവിക്കണമെന്നുണ്ട്.
പക്ഷെ എനിക്കതിന് കഴിയില്ല. നിങ്ങള്‍ എസ്.ആര്‍.എഫ്.ടി.ഐയിലെ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍, നിങ്ങള്‍ ലൈംഗികമായി അതിക്രമങ്ങള്‍ക്ക്, ലൈംഗിക പീഡനത്തിന്, ബലാത്സംഗത്തിന് വിധേയമായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജീവിക്കാന്‍ പിന്നെ ഒരു വഴിയുമില്ല. എസ്.ആര്‍.എഫ്.ടി.ഐ കാരണം ഒരിക്കല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിച്ചിരുന്നു. അന്ന് എനിക്കതില്‍ വിജയിക്കാനായില്ല. ഇത്തവണ ഞാന്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞാനതിന് സൗകര്യമൊരുക്കിയാല്‍ മാത്രം മതി. ആ സ്ഥാപനം തന്നെ ബാക്കി പ്രവര്‍ത്തിച്ചോളും.
എന്റെ സര്‍വ്വ ശക്തിയുമെടുത്ത് ജീവിക്കാന്‍ ശ്രമിച്ചു. 2015 ഡിസംബര്‍ മുതല്‍ ഞാനതിന് പരിശ്രമിക്കുകയാണ്.
ഒരു സ്ത്രീക്ക് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനാവുന്നതെല്ലാം ശ്രമിച്ചു. അത് ഒരുപാടുപേര്‍ തട്ടിയെടുത്തിരിക്കുന്നു. ഞാനെടുത്ത സിനിമകളെ പറ്റി ആലോചിച്ച് ഞാന്‍ കരഞ്ഞുപോകുന്നു. എസ്.ആര്‍.എഫ്.ടി.ഐ ഒന്ന് ചെവികൊടുത്ത് കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ജീവിതങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ കൂടുതല്‍ കരഞ്ഞുപോകുന്നു. നിങ്ങളുടെ ഈ ‘ഫിലിം സ്‌കൂള്‍’ ഒരു ലൈംഗികാതിക്രമ മൃഗശാലമാത്രമാണ്. അതിലെ ആദ്യ ശവമാണ് ഞാന്‍.

ഇതാ എന്നെ തിന്നുകൊള്ളു, നിങ്ങളുടെ ഉള്ള് നിറയട്ടെ.”

കുഞ്ഞില

RELATED ARTICLES
- Advertisment -

Most Popular

Recent Comments