Sunday, October 6, 2024
HomeNationalജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദ്

ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദ്

സുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ പ്രശ്‌ന സാധ്യത കണക്കിലെടുത്ത് അദ്ദേഹത്തെ വിമാനത്താവളത്തില്‍വെച്ച് തിരിച്ചയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാവായ ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ജമ്മു കശ്മീരിലെത്തുന്നത്. ശ്രീനഗറിലാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ പുതിയ സാഹചര്യം സംബന്ധിച്ച ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചത്.ജമ്മു കശ്മീരിലെ ജനങ്ങള്‍ അതീവ ദുഃഖിതരാണ്. അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും അവര്‍ക്കൊപ്പമുണ്ടെന്ന് അറിയിക്കാനുമാണ് താന്‍ ശ്രീനഗറിലേയ്ക്ക് പോകുന്നത്. 22 ജില്ലകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുന്‍പ് ഇങ്ങനെ ഉണ്ടായിട്ടില്ല- ഗുലാം നബി ആസാദ് പറഞ്ഞു. കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.370-ാം വകുപ്പ് റദ്ദാക്കുന്നതും സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കശ്മീരില്‍ 400ഓളം പേരെ കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും അടക്കമുള്ളവര്‍ വീട്ടുതടങ്കലിലാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments