ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20 യിൽ മലയാളി താരം അനീഷ് രാജന് 5 വിക്കറ്റ്

anish rajan

ഇംഗ്ലണ്ടിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ മലയാളി താരം അനീഷ് രാജന്റെ മികവിൽ ഇന്ത്യയ്ക്കു ജയം. അനീഷ് 5 വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ഇന്ത്യ ബംഗ്ലദേശിനെതിരെ 59 റൺസിനാണ് ജയിച്ചത്. മാൻ ഓഫ് ദ് മാച്ചും അനീഷ് തന്നെ. സ്കോർ: ഇന്ത്യ– 50 ഓവറിൽ 5 വിക്കറ്റിന് 182 റൺസ്. ബംഗ്ലദേശ്– 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ്. നാല് ഓവറിൽ 15 റൺസ് വഴങ്ങിയാണ് അനീഷ് 5 വിക്കറ്റ് വീഴ്ത്തിയത്. 15–ാം ഓവറിൽ 2 വിക്കറ്റ് വീഴ്ത്തിയ അനീഷ് ബംഗ്ലദേശിന്റെ പ്രതീക്ഷകൾ തീർത്തു. നിലവിൽ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും 3 പോയിന്റുണ്ട്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരാണു ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ. ഒൻപതിന് പാകിസ്ഥാനുമായാണു ഇന്ത്യയുടെ അടുത്ത മത്സരം. ഇടുക്കി പാറേമാവ് സ്വദേശിയായ അനീഷിനു ജൻമനാ വലതു കൈപ്പത്തി ഇല്ല. ഇന്ത്യൻ ടീമിലെ ഏക മലയാളിയാണു അനീഷ്.