ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ മാത്രം: രാ​ഹു​ല്‍ ഗാ​ന്ധി

ക​ന​ത്ത മ​ഴ​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ത​ന്‍റെ ചി​ന്ത​യി​ലും പ്രാ​ര്‍​ഥ​ന​യി​ലു​മു​ള്ള​തെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി എം​പി. താ​ന്‍ വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു.

എ​ന്നാ​ല്‍ ത​ന്‍റെ സ​ന്ദ​ര്‍​ശ​നം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശി​ച്ച​തി​നാ​ല്‍ യാ​ത്ര മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു. വയനാട്ടിലേക്ക് പോവാന്‍ സമ്മതം കിട്ടിയാല്‍ അവിടെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രാര്‍ത്ഥനയും ചിന്തയും വയനാട്ടിലെ ദുരിതമനുഭവിക്കുന്ന മനുഷ്യരോടൊപ്പമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോട് വയനാട്ടിലെ അവസ്ഥയെ കുറിച്ച്‌ സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ അവിടേക്ക് ക്ഷണിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രളയ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ മനുഷ്യര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്ബത്തിക ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു​വെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ കാ​ര്യ​മാ​യ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​രു​മാ​യും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

നേരത്തെ രാജ്യത്തെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

പ്രളയ ബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ബീഹാര്‍, ആസാം, ഒഡീഷ എന്നിവിടങ്ങളിലെ മനുഷ്യര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം.