ബൈക്ക് യാത്രികരായ രണ്ട് യുവദമ്പതികള്‍ പട്ടാപ്പകല്‍ തെരുവില്‍ ഏറ്റുമുട്ടി. പരസ്പരം മര്‍ദ്ദിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കര്‍ണാടക തുംകൂറില്‍ നടുറോഡിലായിരുന്നു വഴക്കിന്റെ തുടക്കം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളും ആക്ടീവയില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതികളും തമ്മിലാണ് പൊതിരെ തല്ലുണ്ടായത്. പരസ്പരം യാതൊരു പരിചയവുമില്ലാത്തവരാണ് രൂക്ഷമായ വാദപ്രതിവാദവും കയ്യാങ്കളിയിലും ഏര്‍പ്പെട്ടത്. ഇവരുടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെയാണ് വഴക്ക് ആരംഭിക്കുന്നത്. ഇരുകൂട്ടരും വാഹനങ്ങള്‍ റോഡരികിലേക്ക് നിര്‍ത്തിയ ശേഷം അസഭ്യവര്‍ഷം ആരംഭിക്കുകയായിരുന്നു. ഭര്‍ത്താക്കന്‍മാര്‍ തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്. ഇത് ചൂടുപിടിച്ചുകൊണ്ടിരിക്കെ ഭാര്യമാര്‍ തമ്മിലും വാദപ്രതിവാദം തുടങ്ങി. ഇതിനിടെ ഒരാള്‍ മറ്റൊരാളുടെ മുഖത്തടിച്ചു. ഇതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയും മര്‍ദ്ദനവുമായി. ഭര്‍ത്താക്കന്‍മാര്‍ ഇടപെട്ടിട്ടും ഇവര്‍ പിന്‍തിരിയാന്‍ കൂട്ടാക്കിയില്ല. പുരുഷന്‍മാരേക്കാള്‍ വാശിയിലായിരുന്നു ഭാര്യമാരുടെ പോരാട്ടം. പട്ടാപ്പക്കല്‍ തെരുവില്‍ ഇവര്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു. സമീപത്തുകൂടി ആളുകള്‍ കടന്നുപോകുന്നതൊന്നും ഇവര്‍ക്ക് വിഷയമായിരുന്നില്ല. ഒരാളുടെ ഭര്‍ത്താവ് ഇവരെ പിടിച്ചു മാറ്റിയിട്ടും അരിശം അടങ്ങിയതുമില്ല. ഒടുവില്‍ ആളുകള്‍ കൂടി ഇരുകൂട്ടരെയും പിന്‍തിരിപ്പിക്കുകയായിരുന്നു. ബൈക്കുകള്‍ കൂട്ടിയിടിച്ചെങ്കിലും ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിരുന്നില്ല. പക്ഷേ ഇരുകൂട്ടരും റോഡില്‍ തല്ലിത്തീര്‍ക്കുകയായിരുന്നു. കണ്ടുനിന്നവരിലാരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ബൈക്ക് യാത്രികരായ രണ്ട് യുവദമ്പതികള്‍ തെരുവില്‍ ഏറ്റുമുട്ടി
RELATED ARTICLES