ഗൗരി ലങ്കേഷിനെപ്പോലെ കൊല്ലപ്പെടേണ്ടവര്‍ ഇനിയുമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിക്രമാദിത്യ റാണ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകരുടെയും ആക്‌സിവിസ്റ്റുകളുടെയും പേരുകള്‍ പറഞ്ഞാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. ഗൗരി ലങ്കേഷ് അവസാനത്തേതല്ലെന്നും കൊല്ലപ്പെടേണ്ടവര്‍ ഇനിയുമുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.’ശോഭാ ഡെ, അരുന്ധതി റോയി, സാഗരിക ഘോഷ് , കവിത കൃഷ്ണന്‍, ഷെഹ്‌ല റാഷിദ് തുടങ്ങിയവരുടെ പേരുകളാണ് ലിസ്റ്റിലുള്ളത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു.
ഗൗരി ലങ്കേഷിനെപ്പോലെ കൊല്ലപ്പെടേണ്ടവര്‍ ഇനിയുമുണ്ടെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്
RELATED ARTICLES