Friday, April 26, 2024
HomeKeralaശബരിമലയില്‍ വീണ്ടും യുവതി;വേഷപ്രച്ഛന്നയായി എത്തി ദര്‍ശനം നടത്തി

ശബരിമലയില്‍ വീണ്ടും യുവതി;വേഷപ്രച്ഛന്നയായി എത്തി ദര്‍ശനം നടത്തി

ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തിയെന്ന് വിവരം. 36 വയസ്സുള്ള യുവതിയാണ് ശബരിമലയില്‍ പ്രവേശിച്ചു ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്തുന്നതിന്‍റെ വീഡിയോ ലഭ്യമായിട്ടുണ്ട്.

ചാത്തന്നൂര്‍ സ്വദേശിയായ മഞ്‌ജു എന്ന യുവതിയാണ് ഇന്നലെ രാവിലെ 4 മണിയോടെ പമ്പയിലെത്തുകയും തുടർന്ന് രാവിലെ 7.30 നു ദര്‍ശനം നടത്തുകയും ചെയ്തത്. പ്രായം ചെന്നതുപോലെ വേഷപ്രച്ഛന്നയായിട്ടാണു മഞ്ജു ശബരിമല സന്നിധാനത്തെത്തിയത്‌ . ദലിത് മഹിള ഫെഡറേഷൻ നേതാവാണു മഞ്ജു. ഇവർ മുൻപും ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. നേരത്തെ മല കയറാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ ബിജെപി ആര്‍എസ്‌എസ് അക്രമികള്‍ തടഞ്ഞിരുന്നു. പിന്നീട് അക്രമികള്‍ മഞ്ജുവിന്റെ വീട് ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായി.

Oct 20, 2018 നാണ് മഞ്ജു നേരത്തെ മല കയറുവാൻ ശ്രമിച്ചിരുന്നത് . ശബരിമലയ്ക്കു പോകാൻ വ്രതമെടുത്താണ് താൻ മലയിട്ടതെന്നു മഞ്ജു വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ പോയ ശേഷമേ താൻ മാല ഊരുകയുള്ളൂ എന്ന് ഒക്ടോബറിൽ ന്യൂസ് ചാനലിനോട് പറഞ്ഞിരുന്നു. ഇത് അയ്യപ്പനോടുള്ള ഭക്തി അടിസ്ഥാനപ്പെടുത്തിയാണെന്നും മഞ്ജു പറഞ്ഞിരുന്നു. ശബരിമലയെ പോലെയൊരു പുണ്യ സ്ഥലത്തെ സംഘപരിവാർ സംഘടകൾ ഒരു യുദ്ധക്കളമാക്കി വെച്ചിരിക്കുകയാണെന്നു മഞ്ജു മാധ്യമങ്ങളോട് 2018 ഒക്ടോബറിൽ പ്രതികരിച്ചിരുന്നു. ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള മ​ഞ്ജു​വി​ന്‍റെ മൂ​ന്നാ​മ​ത്തെ ശ്ര​മ​മാ​ണ് ഇപ്പോൾ വി​ജ​യി​ച്ച​ത്. ഇ​തി​ന് മു​ന്‍​പ് മ​നീ​തി സം​ഘ​ത്തോ​ടൊ​പ്പം പി​ന്തു​ണ​യു​മാ​യി മ​ല​ക​യ​റാ​ന്‍ ശ്ര​മി​ച്ച ദി​വ്യാ ദി​വാ​ക​ര്‍, സീ​ന, ലി​ബി സി.​എ​സ്, അ​മ്മി​ണി എ​ന്നി​വ​ര്‍​ക്കൊ​പ്പ​വും മ​ഞ്ജു ഉ​ണ്ടാ​യി​രു​ന്നു.

ശബരിമലയിലേക്കുള്ള യാത്രയെക്കുറിച്ചു മഞ്ജുവിന്റെ വാക്കുകൾ

“ഞാൻ യാത്ര തിരിക്കുന്നത് തൃശ്ശൂരിൽ നിന്നാണ്. പോകുന്ന വഴിയിലൊന്നും ഒരു പ്രതിഷേധവും കാണാനില്ലായിരുന്നു. ശബരിമലയിൽ സംഘപരിവാകാര് അക്രമം അഴിച്ചുവിടുന്നെന്ന ഒരു രീതിയും അകത്തോട്ടു കാണാനില്ലായിരുന്നു. എന്നാൽ പോലീസിന്റെ സംരക്ഷണം തേടിയിരുന്നെങ്കിൽ സംഘപരിവാറുമായി വിഷയമുണ്ടാകുമായിരുന്നു”

പൊലീസിന്‍ യാതൊരുവിധ റെ സഹായം ആവശ്യപ്പെടാതെയാണ് മഞ്ജു മല കയറിയത്. എന്നാൽ മലകയറിയ ശേഷം ഭക്തർ വേണ്ട സഹായങ്ങള്‍ ചെയ്തു തന്നുവെന്നും മഞ്ജു ഒരു വാർത്ത ചാനലിനോട് പറഞ്ഞു. അയ്യപ്പസേവ സംഘവും വേണ്ട എല്ലാ സഹായം ചെയതു തന്നുവെന്നും മഞ്ജു ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.അതേസമയം, യുവതി ദർശനം നടത്തിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല.

ആരുടെയും നെഞ്ചില്‍ ചവിട്ടാതെയാണ് യുവതി ദര്‍ശനം നടത്തിയതെന്ന് ‘നവോത്ഥാന കേരളം’

ആരുടെയും നെഞ്ചില്‍ ചവിട്ടാതെയാണ് ജനുവരി എട്ടിന് ശബരിമലയില്‍ 36കാരിയായ യുവതി ദര്‍ശനം നടത്തിയെന്നും ശുദ്ധിക്രിയ നടത്തി ഭക്തരോട് മാപ്പ് പറയാനും തന്ത്രിക്ക് വെല്ലുവിളിയുമായി നവോത്ഥാന കേരളം എന്ന ഫേസ്ബുക്ക് കൂട്ടായ്‌മ രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയിൽ ദര്‍ശനം നടത്താന്‍ താത്പര്യമുള്ള യുവതികളെ സംഘടിപ്പിക്കുന്നത്തിന്റെ പിന്നിൽ നവോത്ഥാന കേരളമുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ശൂദ്ര കലാപത്തിന് നേതൃത്വം കൊടുത്ത് കേരളത്തെ അസ്വസ്ഥമാക്കിയ രാഹുല്‍ ഈശ്വര്‍ മുതല്‍ സുകുമാരന്‍ നായര്‍ വരെയുള്ളവരോടാണ് ….

ആരുടെയും നെഞ്ചിന്‍ കൂട്ടില്‍ ചവിട്ടിയല്ലാതെ നവോത്ഥാന കേരളം ഇന്നലെ (ജനുവരി 8 )വീണ്ടും ശബരിമലയിലെ 18 ആം പടി ചവിട്ടി കയറിയിരിക്കുന്നു …

തന്ത്രിയോട് : താങ്കളുടെ ഭാഷയില്‍ അമ്പലം അശുദ്ധമായിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു . ഒന്നുകില്‍ വിശുദ്ധി നഷ്ടപ്പെട്ട മൂര്‍ത്തിക്കുമുൻപിൽ പൂജ നടത്തി ഇന്നലെ രാവിലെ മുതല്‍ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഭക്തരോട് മാപ്പ് പറയുക അല്ലെങ്കില്‍ ബിന്ദുവിനേയും കനക ദുര്‍ഗ്ഗയേയും അപമാനിക്കാന്‍ ശുദ്ധി കലശം നടത്തിയതിന് പരസ്യമായി മാപ്പു പറയുക.

കേരളത്തിന്റെ മുന്നോട്ടു പോക്കിനെ തടയാന്‍ ഒരു പ്രതിലോമശക്തികളേയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മലയാളി തന്നെയായ 36 വയസ്സുള്ള ദളിത് യുവതി പതിനെട്ടാം പടി കയറിയിരിക്കുകയാണ് . ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ തിരിച്ച്‌ പമ്ബയിലെത്തുകയും ചെയ്ത് സ്ത്രീവിരുദ്ധമായ ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ് . ഓര്‍മ്മിക്കുക , ഗര്‍ഭപാത്രം നീക്കം ചെയ്യാത്ത ആര്‍ത്തവ ചക്രം നിലക്കാത്ത യുവതിയാണ് ഇന്നലെ ശബരിമലയിലെത്തിയത് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments