വിപിഎന്‍, പ്രോക്‌സി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റർനെറ്റ് സേവനദാതാവായ ജിയോ പടയൊരുക്കം നടത്തുന്നു. കഴിഞ്ഞ ദിവസമാണ് റെഡ്ഡിറ്റില്‍ പ്രോക്‌സി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തു വരുന്നത്. ഇന്റര്‍നെറ്റ് സേവനദാതാക്കളേയും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാന്‍ ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്‌സി വെബ്‌സൈറ്റുകളാണ് ആദ്യം ജിയോ ബ്ലോക്ക് ചെയ്യുക . ആല്‍ഫഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്‌സൈറ്റുകളും റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുമെന്നാണ് അവസാനമായി കിട്ടിയ വിവരം. കൂടുതൽ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.
നിരീക്ഷണ സംവിധാനങ്ങളേ മറികടക്കാന്‍ ഉപയോഗിച്ചിരുന്ന പ്രോക്‌സി വെബ്‌സൈറ്റുകൾ ജിയോ ബ്ലോക്ക് ചെയ്യും
RELATED ARTICLES