105–മത് അയിരൂർ– ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനു പമ്പാ മണപ്പുറത്ത് തുടക്കമായി

105–മത് അയിരൂർ– ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനു പമ്പാ മണപ്പുറത്ത് തുടക്കമായി

105–മത് അയിരൂർ– ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനു പമ്പാ മണപ്പുറത്ത് തുടക്കമായി
105–മത് അയിരൂർ– ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനു പമ്പാ മണപ്പുറത്ത് തുടക്കമായി. സനാതന ധർമത്തിന്റെ വ്യാപ്തിയും ആന്തരിക ഈശ്വരചൈതന്യത്തിന്റെ അന്വേഷണവും വ്യക്തമാക്കിക്കൊണ്ടുള്ള ഉദ്ഘാടന സമ്മേളന പ്രഭാഷണങ്ങൾ തന്നെ വിശ്വാസികൾക്ക് പുതിയ വെളിച്ചം പകരുന്നവയായി. ഇന്ന് പരിസ്ഥിതി ആരോഗ്യ സെമിനാർ നടന്നു. എൻ. ജി. ഭാസ്കരപ്പണിക്കർ സ്വാഗതം ആശംസിച്ചു. ടി. കെ. എ. നായർ ഐ. എ. എസ് അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി. തോമസ്സ് ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ അയിരൂർ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയും കയ്യെഴുത്തു മാസിക രചനാ സംസ്ഥാന ജേതാവിനെ അനുമോദിച്ചു. പരിസ്ഥിതി ആരോഗ്യ വിഷയങ്ങളിൽ വിദഗ്ദ്ധരായ ഡോ. വി. പി. ഗംഗാധരൻ , ഡോ . എം. ആർ. ഗോപാലകൃഷ്ണൻ നായർ , ഡോ. ബി. പത്മകുമാർ , എൻ. കെ സുകുമാരൻ നായർ എന്നിവർ പ്രഭാഷണം നടത്തി. ഹിന്ദുമത മഹാ മണ്ഡലം എക്സിക്യൂട്ടീവ് അംഗം കെ. ആർ. വിക്രമൻ പിള്ള കൃതഞത രേഖപ്പെടുത്തി . വൈകിട്ട് ഭജന , പ്രഭാഷണം എന്നിവ നടന്നു. സ്വാമി സച്ചിതാനന്ദ പരമപുരുഷാർത്ഥം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.