Friday, October 4, 2024
HomeCrimeവിവാഹ തട്ടിപ്പു ഹോബിയാക്കിയ വ്യാജഡോക്ടര്‍ പിടിയിലായി

വിവാഹ തട്ടിപ്പു ഹോബിയാക്കിയ വ്യാജഡോക്ടര്‍ പിടിയിലായി

വിവാഹ തട്ടിപ്പു ഹോബിയാക്കിയ വ്യാജഡോക്ടര്‍ പിടിയിലായി
വിവാഹ തട്ടിപ്പു ഹോബിയാക്കിയ വ്യാജഡോക്ടര്‍ പിടിയിലായി. മലപ്പുറം പാലോത്ത് പൂവത്തിങ്കല്‍ ഇരുമ്പടശേരിയില്‍ മുഹമ്മദ് ഷാഫി (30)യാണ് കുടുങ്ങിയത്. ഡോ. സതീഷ് രാഘവന്‍ …. കാര്‍ഡിയാക് ട്രാന്‍സ് പ്ലാന്റ്‌ സര്‍ജന്‍ ഇന്റര്‍നെറ്റില്‍ ഇങ്ങെനെ പരസ്യം ചെയ്താണ് പെണ്‍കുട്ടികളെ വലയിൽ വീഴ്ത്തുന്നത്.

കെണിയില്‍ വീണതോ ബി. എസ്.സി നഴ്‌സിംഗ് ബിരുദമുള്ള പെണ്‍കുട്ടികൾ!!! എട്ടാം ക്ലാസ്സും ഗുസ്തിയുമാണ് പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത. അറസ്റ്റിലാകുമ്പോൾ ‘ഡോക്ടറുടെ’ കയ്യിൽ 50ലക്ഷം രൂപ, വിലകൂടിയ സ്മാർട്ട് ഫോണുകള്‍, സിംകാര്‍ഡുകള്‍ തുടങ്ങിയവ. സംസ്ഥാനത്ത് വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 12 കേസുകളാണ് ഷാഫിക്കെതിരെ നിലവിലുള്ളത്. ഡി.വൈ.എസ്.പി കെ. എ വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു മാസമായി പ്രതി പൊലീസിന്‍റെ
നിരീക്ഷണത്തിലായിരുന്നു. മുപ്പതോളം പെണ്‍കുട്ടികളെ ഇയാൾ ചതിച്ചിട്ടുണ്ട്. നേഴ്സിങ്ങിന് എന്ന് പറഞ്ഞു
ചിലരെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ട് എന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളിലായിരുന്നു കക്ഷിയുടെ താമസം. എട്ടാം ക്ലാസ്സിൽ പഠനം നിർത്തിയതാണെങ്കിലും മുഹമ്മദ് ഷാഫി ഇംഗ്ലീഷിലും ഹിന്ദിയിലും ആകര്‍ഷകമായി സംസാരിക്കും. പത്താംക്ലാസ് പാസാകാത്തവര്‍ക്കു വേണ്ടിയുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ഹോം നഴ്‌സിംഗ് പഠിച്ചു . മുംബൈയില്‍ നഴ്‌സിംഗ് സ്ഥാപനത്തില്‍ ജോലിചെയ്ത് പെണ്‍കുട്ടികളെ ചതിച്ച് പണം തട്ടിയാണ് തുടക്കം. പിന്നീട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുമ്പോളാണ് ഭാഷകളിൽ പ്രാവീണ്യം നേടിയത്.

ദുബായിലെ ഇലകട്രോണിക്‌സ് കടയില്‍ 2 വര്‍ഷം ജോലി ചെയ്തു. മൊബൈല്‍, ഇന്റര്‍നെറ്റ് സാങ്കേതിക കാര്യങ്ങളിലും ഇയാൾ അറിവു നേടി. മെഡിക്കല്‍വിഭാഗത്തിലെ വിവിധ പുസ്തകങ്ങള്‍ ഇയാള്‍ വായിച്ചിട്ടുണ്ട്. പെണ്‍കുട്ടികളോട് വായിച്ചിട്ടുള്ള പുസ്തകങ്ങളെപ്പറ്റി വിവരിച്ച്‌ വിശ്വസം ആർജിക്കുവാൻ ശ്രമിച്ചിരുന്നു. ഡോ. സതീഷ് രാഘവനെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ നല്‍കിയ പരസ്യത്തിലൂടെ വിവാഹ തല്‍പ്പരരായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച ശേഷംവീടുകളിലെത്തി. വിവാഹം ഉറപ്പിച്ച ശേഷം പെണ്‍കുട്ടികളുടെ കൂട്ടുകാരുമായുംബന്ധുക്കളുമായും ബന്ധം സ്ഥാപിച്ചു. ആദ്യം പരിചയപ്പെട്ട പെണ്‍കുട്ടികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയ ശേഷം എ.ടി.എം കാര്‍ഡ് കൈവശപ്പെടുത്തി. മറ്റു പരിചയക്കാരില്‍ നിന്ന് ഈ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് കാര്‍ഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയായിരുന്നു ഇയാളുടെ തന്ത്രം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിച്ചു ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. എറണാകുളം സെന്റര്‍ , അരീക്കോട്, ആലപ്പുഴ, പത്തനംതിട്ട സ്‌റ്റേഷനുകളിലാണ്‌കേസുകള്‍ എടുത്തിട്ടുളളത്. പൊലീസ് ചീഫ് ബി. അശോകന്റെ മേല്‍നോട്ടത്തില്‍ , സി. ഐ സുരേഷ്‌കുമാര്‍, എസ്. ഐ. ജി. പുഷ്പകുമാര്‍, ഷാഡോ പൊലീസ് അംഗങ്ങളായ എല്‍. ടി. ലിജു, രാധാകൃഷ്ണന്‍, ബിജുമാത്യു തുടങ്ങിയവരുടെ സംഘമാണ് കേസന്വേഷിച്ചത്. സമാനമായ മറ്റു കേസുകളെ ബാധിക്കുമെന്നതിനാല്‍ പ്രതിയെ കുടുക്കിയത് എങ്ങനെയെന്ന് വിവിരിക്കാനാവില്ലെന്ന് ഡി. വൈ. എസ്. പി വിദ്യാധരന്‍പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments