മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും

മില്‍മ പാല്‍ ലിറ്ററിന് നാല് രൂപ കൂടും

പാല്‍വില വര്‍ധിപ്പിക്കാന്‍ മില്‍മ തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. വരള്‍ച്ച ആഭ്യന്തര പാലുല്‍പാദനത്തെ ബാധിച്ചതോടെ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടിവരുന്നതാണ് വില വര്‍ധനയ്ക്ക് കാരണമായി മില്‍മ ചൂണ്ടിക്കാണിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാല്‍ വില ഉയരുകയും ചെയ്തു. ആഭ്യന്തരമായി ലഭിക്കുന്ന പാലില്‍ ഒരു ലക്ഷം ലിറ്ററിന്റെ കുറവുണ്ടായി. ഇതോടെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ ഇറക്കുമതി ചെയ്യേണ്ടിവരും. നിലവില്‍ മൂന്ന് ലക്ഷം ലിറ്ററാണ് മില്‍മയുടെ പാല്‍ ഇറക്കുമതി. വിലവര്‍ധനക്ക് മില്‍മ ഡയരക്ടറേറ്റ് ബോര്‍ഡ് അംഗീകാരം നല്‍കി. കൂട്ടുന്ന തുകയില്‍ നിന്നു മൂന്നു രൂപ 35 പൈസ കര്‍ഷകന് ലഭിക്കും. വില വര്‍ധന ഈ മാസം 11 മുതല്‍ നിലവില്‍ വരും.