സൗദിയില്‍ സ്വദേശിവത്കരണം;മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

സൗദിഅറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണത്തിലേക്ക്. അപ്രധാനമായവ അടക്കം 27 തൊഴിൽ മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനാണ് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം. മൊബൈൽ കടകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നേരത്തേ നടപ്പാക്കിയിരുന്നു.

റെഡിമെയ്ഡ് കടകൾ വാഹന വർക്ഷോപ്പ്-ഷോറൂം, പെയിന്റ് കട, ഡെക്കറേഷൻ സ്ഥാപനം, കളിപ്പാട്ടക്കട, തയ്യൽ വസ്തുവില്പന സ്ഥാപനം, ഗിഫ്റ്റ് കട, സുഗന്ധദ്രവ്യ വില്പ്പനക്കട, വാച്ചുകട, ഹാർഡ്‌വെയർ , വാഹനം വാടകയ്ക്ക് നല്കുന്ന സ്ഥാപനം, സ്കൂള്കൾ ; കാന്റീൻ തുടങ്ങിയവ സ്വദേശിവത്കരണത്തിനുകീഴില്ൽ വരുമെന്ന് മന്ത്രാലയം പ്രസ്താവനയിലറിയിച്ചു.
പുതിയ വിസയിൽ തൊഴിൽ നേടിയവർ ഉൾപ്പെടെ ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെടും. 27 മേഖലകളിൽക്കൂടി സ്വദേശിവത്കരണം നടപ്പാക്കുന്നതോടെ സൗദിപൗരന്മാർക്കായി പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്നും കണക്കുകൂട്ടുന്നു.

സ്വദേശിവത്കരണം വ്യാപിപ്പിക്കാത്ത മേഖലയിലും തൊഴിൽ ഭീഷണിയുണ്ട്. ഇഖാമ, വിവിധതരം ലൈസന്സുകൾ , തൊഴില്നികുതി എന്നീ ഇനങ്ങളിൽ വലിയ തുക ഫീസായി പിരിച്ചെടുക്കാനും നീക്കമുണ്ട്. നാട്ടിലേക്ക് പണമയക്കുന്നതിനും നിയന്ത്രണമുണ്ട്. ചെറിയശമ്പളത്തിന് ജോലിചെയ്യുന്നവർക്ക് തൊഴിൽ രംഗത്ത് പിടിച്ചുനില്ക്കാൻ പ്രയാസമാകുന്ന തരത്തിലാണ് നടപടികൾ.