കേരള നിയമ പരിഷ്ക്കാര കമ്മിഷന്‍
ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനായി കേരള നിയമ പരിഷ്ക്കാര കമ്മിഷന്‍ രൂപികരിച്ചു. കെ. ശശിധരന്‍ നായരാണ് വൈസ് ചെയര്‍മാന്‍. ഡോ. എന്‍.കെ. ജയകുമാര്‍, അഡ്വ. എം.കെ. ദാമോദരന്‍, ലിസമ്മ എന്നിവര്‍ അംഗങ്ങളാണ്. കേരളത്തില്‍ നിലവിലുള്ള നിയമങ്ങള്‍ പരിശോധിച്ച് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുക, കാലഹരണപ്പെട്ടവ ഒഴിവാക്കുക, പുതുതായി നിയമങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെങ്കില്‍ അത് സംബന്ധിച്ച് പഠനം നടത്തി ശുപാര്‍ശകള്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതല.ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന്റെയാണ് തീരുമാനം
നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്ന വികസന അതോറിറ്റികളില്‍ നിന്നും ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയെ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
കളമശ്ശേരി നേഴ്സിംഗ് സ്കൂള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അധികാരത്തിന്‍ കീഴിലുള്ള ഗവണ്‍മെന്റ് നേഴ്സിംഗ് കോളേജുമായി സംയോജിപ്പിക്കാന്‍ തീരുമാനിച്ചു. സംയോജനത്തിന് ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഒമ്പത് ട്യൂട്ടര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും തീരുമാനിച്ചു.
കോട്ടക്കല്‍ വൈദ്യരത്നം പി.എസ്. വാര്യര്‍ ആയുര്‍വേദ കോളേജിലെ റദ്ദാക്കിയ മാനേജ്മെന്റ് കോട്ടയിലെ രണ്ട് പി.ജി. സീറ്റുകള്‍ വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ആരംഭിച്ച മഞ്ചേരി, മാനന്തവാടി ഗവണ്‍മെന്റ് പോളിടെക്നിക്കുകളില്‍ പ്രിന്‍സിപ്പാള്‍, സീനിയര്‍ സൂപ്രണ്ട്, ക്ളാര്‍ക്ക്, എന്നീ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അദ്ധ്യാപക വിഭാഗത്തില്‍ ഓരോ ബ്രാഞ്ചിനും ഒന്നു വീതം ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് തസ്തിക സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി.
കെ.പി. ജബ്ബാറിന് കൊല്ലം ജില്ല ഗവണ്‍മെന്റ് പ്ളീഡര്‍ ആന്റ് പബ്ളിക് പ്രോസിക്യൂട്ടറുടെ അധിക ചുമതല നല്‍കി.
ഐ.എം.ജി.യിലെ അദ്ധ്യാപകേതര ജീവനക്കാര്‍ക്ക് 2014 ജൂലൈ ഒന്ന് മുതല്‍ ശമ്പളവും 2016 ഫെബ്രുവരി ഒന്ന് മുതല്‍ അലവന്‍സുകളും പരിഷ്ക്കരിക്കുന്നതിന് അനുമതി നല്‍കി.
കേരള ക്ളൈസ് ആന്റ് സിറാമിക് പ്രോഡക്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കല്യാശ്ശേരി അംശദേശത്തെ 60 സെന്റ് സ്ഥലം കണ്ണൂര്‍ യുണിവേഴ്സിറ്റിക്ക് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിന് കൈമാറാന്‍ തീരുമാനിച്ചു.
കേരള ലോകായുക്ത / ഉപലോകായുക്ത എന്നിവരുടെ പങ്കാളിക്ക് കുടുംബ പെന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചു.പേരാമ്പ്ര സി.കെ.ജി.എം. ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്സ് വിഭാഗത്തില്‍ ഒരു അദ്ധ്യാപക തസ്തിക സൃഷ്ടിച്ചു.
കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വിരമിച്ചവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 2014 ജൂലൈ ഒന്ന് മുതല്‍പരിഷ്കരിച്ചു. പെന്‍ഷന്‍ പരിഷ്കരണത്തിന് വേണ്ടിവരുന്ന അധിക സാമ്പത്തിക ബാധ്യത ജന അതോറിറ്റി തനത് ഫണ്ടില്‍ നിന്നും വഹിക്കും. കുറഞ്ഞ പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ 8500 രൂപയായിരിക്കും.
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, മന്ത്രിമാര്‍ എന്നിവര്‍ ഒഴികെയുളള നിയമസഭാ സമാജികരുടെ വാഹന വായ്പ, ഭവന നിര്‍മ്മാണ വായ്പ എന്നിവയും നിയമസഭാ സമാജികരുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിതരാവുന്ന രണ്ട് ജീവനക്കാരുടെ സ്റ്റാഫ് അലവന്‍സ് എന്നിവയും വ്യവസ്ഥകള്‍ക്കു വിധേയമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. വാഹന വായ്പ അഞ്ചുലക്ഷം രൂപയില്‍നിന്ന് പത്തുലക്ഷം രൂപയായും ഭവനനിര്‍മ്മാണ വായ്പ പത്തുലക്ഷം രൂപയില്‍നിന്ന് ഇരുപതു ലക്ഷം രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. സ്റ്റാഫ് അലവന്‍സ് 12,500/ രൂപയില്‍നിന്ന് 20,000/ രൂപയായും വര്‍ദ്ധിപ്പിച്ചു.
സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 01032013 മുതല്‍ 5 വര്‍ഷത്തേക്ക്, ഗഡുക്കളായും ഫണ്ടിന്റെ ലഭ്യതയ്ക്കനുസരുച്ചും ബോര്‍ഡിന്റെ അംഗീകാരത്തോടെ നല്‍കാനും തീരുമാനമായി.