Friday, December 13, 2024
HomeKeralaമലയാളത്തിലെ മുന്‍നിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

മലയാളത്തിലെ മുന്‍നിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

മലയാളത്തിലെ മുന്‍നിര നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കന്നടയിലെ പ്രമുഖ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. കൊച്ചിയില്‍ ആഡംബരമൊഴിവാക്കി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തൃശൂരില്‍ നടന്ന ചടങ്ങില്‍ സിനിമാലോകത്തു നിന്ന് മഞ്ജുവാര്യരും സംയുക്ത വര്‍മ്മയും മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. വരുന്ന ഓഗസ്റ്റ് മാസത്തില്‍ ബംഗളുരുവില്‍ വച്ചാണ് വിവാഹം.

അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയത്. 2012ല്‍ റോമിയോ എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഭാവനയുടെ വിവാഹം അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഉറപ്പിച്ചതാണെന്നു അമ്മ പുഷ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. 2014ൽ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുൻപ് പല സിനിമകൾക്കും ഡേറ്റ് നൽകിയതിനാൽ തിരക്കുമൂലം കഴിഞ്ഞില്ല. ആ വർഷം വർഷം സെപ്റ്റംബറിൽ ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാൻ കാരണമായി. 2015 ജനുവരിയിൽ വിവാഹം നടത്താനിരിക്കുമ്പോൾ നവീന്റെ അ്മ്മ മരിച്ചു. ഇങ്ങനെ വിവാഹം നീണ്ടുപോകുകയായിരുന്നു.

2002ൽ സംവിധായകൻ കമലിന്റെ നമ്മളിലൂടെ മലയാള സിനിമയിലെത്തിയ ഭാവന 15 വർഷം നീണ്ട സിനിമ ജീവിതത്തിനിടയിൽ ദക്ഷിണേന്ത്യയിലെ നാലുഭാഷകളിലായി 65 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.ആദ്യ സിനിമയിൽ തന്നെ കേരള സംസ്ഥാനസർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം കരസ്ഥമക്കി. നമ്മളും ഭാവനയുടെ പരിമളവും കേരളത്തിൽ വൻ ഹിറ്റായപ്പോൾ നിരവധി ഓഫറുകളാണ് ലഭിച്ചത്.

ഹണീ ബീ 2 ആണ് ഭാവനയുടേതായി പുറത്തിറങ്ങുവാന്‍ പോകുന്ന ചിത്രം. പൃഥിരാജിന്റെ ചിത്രം ആദത്തിലും നായിക കഥാപാത്രമാണ് ഭാവന കൈകാര്യം ചെയ്യുന്നത്. മലയാളത്തില്‍ തരംഗമായ ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലും ഭാവനയാണ് നായിക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments