Friday, April 26, 2024
HomeNationalമുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍. അവിവിഹിത ബന്ധ ആരോപണത്തിന് പിന്നാലെ താരത്തിനെതിരെ വാതുവെപ്പ് ആരോപണമാണ് ഹസിന്‍ ഉയര്‍ത്തിയിരിക്കുന്നത്. താരം വാതുവെപ്പുകാരുമായി ബന്ധപ്പെട്ടെന്നും അവരില്‍ നിന്നും പണം വാങ്ങിയെന്നുമാണ് ഹസിന്റെ ആരോപണം. എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹസിന്റെ വെളിപ്പെടുത്തല്‍. ‘ഷമിയ്ക്ക് എന്നെ ചതിക്കാമെങ്കില്‍ ഇന്ത്യയേയും ചതിക്കാന്‍ പറ്റും. അലിസ്ബാഹ് എന്ന പാക്കിസ്ഥാനി യുവതിയില്‍ നിന്നും ദുബായില്‍ വച്ചാണ് ഷമി പണം വാങ്ങിയത്. ഇംഗ്ലണ്ടുകാരനായ മുഹമ്മദ് ഭായ് എന്നയാളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പണം വാങ്ങിയത്. എന്റെ പക്കല്‍ അതിന് തെളിവുണ്ട്’ ഹസിന്‍ പറയുന്നു. അതേസമയം, ഹസിന്‍ ജഹാന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമി രംഗത്തെത്തി. ഭാര്യയുടെ ആരോപണങ്ങളെയെല്ലാം ഷമി തള്ളിക്കളയുകയായിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം കള്ളമാണ്. വാതുവെപ്പുകാരുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒറ്റുന്നതിനേക്കാള്‍ മരിക്കാനാണ് തനിക്ക് താല്‍പര്യം. ഇരുന്ന് എല്ലാം സംസാരിച്ച് തീര്‍ക്കാമെന്നാണ് ഹസിനും അവളുടെ കുടുംബവും പറഞ്ഞിരുന്നത്. എന്താണ് സംഭവിച്ചതെന്നറിയില്ല, ആരാണ് അവളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതെന്നും അറിയില്ലെന്നും ഷമി പറഞ്ഞു. ഹസിന് ഭ്രാന്തായിരിക്കുകയാണെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കേണ്ടി വരുമെന്നും ഷമി പറഞ്ഞു. ഞാനവളെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അതും തെളിയിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ഷമിക്കെതിരെ ഹസിന്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തിയിരുന്നതായും കഴിഞ്ഞ ദിവസം ഭാര്യ ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസിന്‍ പരാതിയുമായി കൊല്‍ക്കത്ത പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. താരവും കുടുംബവും കഴിഞ്ഞ രണ്ട് കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. 2014 ലായിരുന്നു ഇരുവരുടേയും വിവാഹം. മോഡലായിരുന്ന ഹസിന്‍ വിവാഹ ശേഷം മോഡലിങ് രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments