Saturday, May 11, 2024
HomeKeralaബിജെപിയെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ശ്രീധരന്‍ പിള്ള

ബിജെപിയെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ശ്രീധരന്‍ പിള്ള

ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപിയെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. സ്വതന്ത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയാണ്. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നത് തടയാന്‍ സര്‍ക്കാരും പോലീസും ഗൂഡാലോചന നടത്തിയെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് ശേഷം ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍ എന്നീ മൂന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്കെതിരെ നൂറ് കണക്കിന് കേസുകളാണ് ചുമത്തിയത്. സംസ്ഥാന അധ്യക്ഷനെതിരെയും കേസെടുക്കാന്‍ പോവുകയാണ്. കോഴിക്കോട് സ്ഥാനാര്‍ത്ഥിയായ കെ.പി. പ്രകാശ് ബാബുവിനെ കള്ളക്കേസില്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള വേട്ടയാടലുകള്‍ ആദ്യത്തെ സംഭവമാണ്. ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ജയിലില്‍ക്കിടന്ന് മത്സരിച്ച്‌ വന്‍ഭൂരിപക്ഷത്തിന് ജയിച്ച ചരിത്രം സിപിഎം മറക്കരുത്.

വിജലന്‍സ് അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തി കേസെടുക്കാതെ അവസാനിപ്പിച്ച മെഡിക്കല്‍ കോഴ ആരോപണം ക്രൈംബ്രാഞ്ചിന് വിട്ടത് നിയമവാഴ്ചയുടെ അന്ത്യമാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കാലത്ത് രമേശ് ചെന്നിത്തലക്ക് പരാതി നല്‍കാന്‍ ഉള്‍വിളിയുണ്ടായത് സിപിഎമ്മിന് വേണ്ടിയാണ്. ബിജെപിയെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നാണ് സിപിഎമ്മും സിപിഐയും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതെന്ന് നേതാക്കള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments