Monday, October 7, 2024
HomeNationalസു​ന​ന്ദ പു​ഷ്​​ക​റു​ടെ മ​ര​ണ ദി​വ​സം ന​ട​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ ടി വി ചാ​ന​ൽ പു​റ​ത്തു​വി​ട്ടു

സു​ന​ന്ദ പു​ഷ്​​ക​റു​ടെ മ​ര​ണ ദി​വ​സം ന​ട​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ ടി വി ചാ​ന​ൽ പു​റ​ത്തു​വി​ട്ടു

സു​ന​ന്ദ പു​ഷ്​​ക​റു​ടെ മ​ര​ണ​ത്തി​ൽ പു​തി​യ സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യു​ടെ റി​പ്പ​ബ്ലി​ക്​ ടി.​വി ചാ​ന​ൽ. ഡ​ൽ​ഹി​യി​ലെ ലീ​ല പാ​ല​സ്​ ഹോ​ട്ട​ലി​ലാ​ണ്​ ശ​ശി ത​രൂ​ർ എം.​പി​യു​ടെ ഭാ​ര്യ​യെ മൂ​ന്നു വ​ർ​ഷം മു​മ്പ്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ക്കു​റി​ച്ച ദു​രൂ​ഹ​ത​ക​ൾ ഇ​നി​യും ബാ​ക്കി നി​ൽ​ക്കേ, മൃ​ത​ദേ​ഹം മുന്നൂറ്റിയേഴാം ന​മ്പ​ർ മു​റി​യി​ൽ​നി​ന്ന്​ മുന്നൂറ്റിനാല്പത്തഞ്ചാം ന​മ്പ​ർ മു​റി​യി​ലേ​ക്ക്​ മാ​റ്റി​യെ​ന്ന ​ആ​രോ​പ​ണ​മാ​ണ്​ 19 ഒാ​ഡി​യോ ടേ​പ്​ സം​ഭാ​ഷ​ണ ശ​ക​ല​ങ്ങ​ൾ പു​റ​ത്തു​വി​ട്ട്​ ടി.​വി ചാ​ന​ൽ ഉ​ന്ന​യി​ച്ച​ത്.

ടി.​വി ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​യാ​യ പ്രേ​മ ശ്രീ​ദേ​വി​യും ശ​ശി ത​രൂ​രി​​െൻറ സ​ഹാ​യി​യാ​യ നാ​രാ​യ​ണ​നു​മാ​യി മ​ര​ണ ദി​വ​സം പ​ല​വ​ട്ടം ന​ട​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ ചാ​ന​ൽ പു​റ​ത്തു​വി​ട്ടു. അ​തി​ലൂ​ടെ അ​ർ​ണ​ബ്​ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ പ​ല​താ​ണ്. മു​റി മാ​റ്റി​യ​ത്​ ദു​രൂ​ഹ​മാ​ണ്. എ.​ ഐ ​സി.​സി സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ​നി​ന്ന്​ ത​രൂ​ർ ഹോ​ട്ട​ലി​ൽ പ​ല​വ​ട്ടം എ​ത്തി​യി​രു​ന്നു. നാ​രാ​യ​ണ​നെ സ്​​ഥ​ല​ത്തു നി​ന്ന്​ മാ​റ്റി. പ​ത്ര​സ​മ്മേ​ള​നം ന​ട​ത്താ​ൻ നേ​ര​ത്തെ താ​ൽ​പ​ര്യ​പ്പെ​ട്ട സു​ന​ന്ദ​യെ അ​തി​ൽ​നി​ന്ന്​ വി​ല​ക്കി. സു​ന​ന്ദ 12 മ​ണി​ക്കൂ​ർ ഉ​റ​ങ്ങി​യെ​ന്ന പ്ര​ചാ​ര​ണ​മാ​ണ്​ ന​ട​ത്തി​യ​ത്​ -ചാ​ന​ൽ പ​റ​യു​ന്നു. സുന​ന്ദ​യു​മാ​യി അ​ടു​പ്പ​മു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ്​ പ്രേ​മ ശ്രീ​ദേ​വി. മ​ര​ണം ന​ട​ന്ന ദി​വ​സ​വും ത​ലേ​ന്നും ത​ന്നോ​ട്​ സം​സാ​രി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നും വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​വെ​ന്നും സു​ന​ന്ദ മെ​സേ​ജ്​ അ​യ​ച്ച​താ​യി പ്രേ​മ പ​റ​യു​ന്നു.

ഇ​തേ​തു​ട​ർ​ന്നാ​ണ്​ ഹോ​ട്ട​ലി​ലേ​ക്ക്​ പ​ല​വ​ട്ടം പ്രേ​മ വി​ളി​ച്ച്​ നാ​രാ​യ​ണ​നു​മാ​യി സം​സാ​രി​ച്ച​ത്. 2014 ജ​നു​വ​രി 17നാ​ണ്​ സു​ന​ന്ദ​യു​ടെ മ​ര​ണം. ത​ലേ​ന്നു രാ​ത്രി ശ​ശി ത​രൂ​രും സു​ന​ന്ദ​യു​മാ​യി വ​ഴ​ക്കി​ട്ട​താ​യും സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ നാ​രാ​യ​ണ​ൻ സൂ​ചി​പ്പി​ച്ചു. എ​ന്നാ​ൽ, ഇൗ ​സം​ഭാ​ഷ​ണ​ങ്ങ​ൾ സം​ഭ​വ​ഗ​തി​യു​ടെ വ്യ​ക്​​ത​മാ​യ ചി​ത്ര​മൊ​ന്നും ന​ൽ​കു​ന്നി​ല്ല. കൂ​ടി​ക്കാ​ഴ്​​ച അ​നു​വ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത ചു​റ്റു​പാ​ടി​നെ​ക്കു​റി​ച്ചാ​ണ്​ പ​ല​പ്പോ​ഴാ​യു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. സു​ന​ന്ദ ഉ​റ​ങ്ങു​ക​യാ​ണെ​ന്നും, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​മാ​യി ത​രൂ​ർ സം​സാ​രി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും നാ​രാ​യ​ണ​ൻ പ​റ​യു​ന്നു​ണ്ട്. മു​റി​യു​ടെ ന​മ്പ​ർ മാ​റി​യ​തെ​ങ്ങ​നെ​യെ​ന്ന കാ​ര്യം അ​വ്യ​ക്​​തം. എന്നാൽ ചാ​ന​ൽ വാ​ർ​ത്ത​യെ​  ശശി തരൂർ  വിശേഷിപ്പിച്ചത്  ” തെറ്റായ വസ്തുതകളുടെ കൂട്ടിച്ചേർക്കൽ  വ്യാജ  അവതരണവും”  എന്നാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments