ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ കളിയാക്കി ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. ചോദ്യങ്ങള്‍ ചോദിക്കുന്നത് കുറ്റകരമാണിപ്പോള്‍, അത് കൊണ്ട് ഒന്നും പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കശ്മീരിലെ സംഭവ വികാസങ്ങളെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു പ്രതികരണം.
എല്ലാവരെയും വിശ്വാസത്തിലെടുത്തു കൊണ്ട് അത് നടപ്പിലാക്കുന്ന രീതി അത് വ്യത്യസ്തമാണ്. ഇപ്പോള്‍ ഇത് നടപ്പിലാക്കുന്നത് അവിടത്തെ ജനങ്ങള്‍ അറിഞ്ഞിട്ടില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നത് കുറ്റകരമാണിപ്പോള്‍, അത് കൊണ്ട് ഒന്നും പറയുന്നില്ല. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പുറത്തുനിന്നുള്ള ഇടപെടലുകള്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രതികരിച്ചിരുന്നു.. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ഏകപക്ഷീയവും ലജ്ജാകരവുമാണെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി.
ജമ്മു കശ്മീര്‍ പ്രമേയവും പുനസംഘടന ബില്ലും ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനു തൊട്ട് മുമ്പാണ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. ജനാധിപത്യം, ഭരണഘടന, നിയമസഭ അവകാശങ്ങള്‍, പാര്‍ലമെന്ററി നടപടിക്രമം എന്നിങ്ങനെ എല്ലാം അട്ടിമറിച്ചായിരുന്നു സര്‍ക്കാര്‍ നീക്കമെന്നും യോഗം കുറ്റപ്പെടുത്തി.