പുസ്തകങ്ങൾ കെ‍ാണ്ട് 50 അടി ഉയരമുള്ള ക്രിസ്മസ് ട്രീ; ക്രിസോസ്റ്റം മെത്രാപ്പെ‍ാലീത്ത ഉദ്ഘാടനം ചെയ്തു

christmas father

പുസ്തകങ്ങൾ കെ‍ാണ്ട് ക്രിസ്മസ് ട്രീ. പതിനായിരത്തോളം പുസ്തകങ്ങൾ കൊണ്ടാണ് സത്യം പബ്ലിക്കേഷൻ തിരുവല്ലയ്ക്കടുത്ത് മനയ്ക്കച്ചിറ സത്യകൂടാരത്തിൽ ക്രിസ്മസ് ട്രീ ഒരുക്കിയത്. 50 അടി ഉയരമുള്ള ക്രിസ്മസ് ട്രീ കൗതുകമാകുന്നു. പുസ്തകങ്ങൾ തട്ടുതട്ടായി അടുക്കിവച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പെ‍ാലീത്ത ഉദ്ഘാടനം ചെയ്തു. സത്യം ട്രസ്റ്റ് ചെയർമാൻ ഡോ. സി.വി. വടവന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, ഡോ. ജോർജ് കാക്കനാട്ട്, അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി.പി. മോനായി, ലാൽജി വർഗീസ് എന്നിവർ പ്രസംഗിച്ചു. ജെസ്റ്റിൻ ഹോമിലെ ഭിന്നശേഷിക്കാരായ കുട്ടികൾ ക്രിസ്മസ് ഗാനം ആലപിച്ചു.