Friday, April 26, 2024
HomeKeralaകണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു; ആദ്യ വിമാനം പറന്നുയർന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു; ആദ്യ വിമാനം പറന്നുയർന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്തു . ഇതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറി. കണ്ണൂരില്‍ നിന്നും ആദ്യ വിമാനം പറന്നുയർന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മുഖ്യമന്ത്രിയും കേന്ദ്രവ്യോമയാന മന്ത്രിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തികച്ചും വ്യത്യസ്തമായിട്ടായിരുന്നു കണ്ണൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. പറന്നുയരുന്നതിനു മുൻപ് എയര്‍പോര്‍ട്ടും പരിസരവും കേട്ടത് ഒരു തലശ്ശേരിപ്പയ്യന്റെ പാട്ടാണ്. വിമാനത്തിനകത്ത് മാപ്പിളപ്പാട്ടിന്റെ ഈണവും മലബാറിന്റെ താളവും. ആദ്യ യാത്ര വ്യത്യസ്തമായ അനുഭവമാക്കിയത് മറ്റൊരു കണ്ണൂരുകാരനായ മൂല എരഞ്ഞോളി പാടി ഹിറ്റാക്കായ ‘ലങ്കി മറിയുന്നോളെ..’ കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനയാത്ര യാത്രക്കാര്‍ ആഘോഷിച്ചത് മാപ്പിളപ്പാട്ട് പാടി. വിഡിയോ നവമാധ്യമങ്ങളില്‍ തരംഗമായി മാറുകയാണ്. അതേസമയം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് വിട്ടു നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദാബാദ്, ജയ്പുര്‍, ലഖ്നൗ, ഗുവാഹട്ടി, മംഗളൂരു, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് വിടാമെന്ന് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവന. എസ്പിവി (സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപവത്കരിക്കാനും വേണമെങ്കില്‍ കരിപ്പൂര്‍ വിമാനത്താവളനടത്തിപ്പും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാനും തയ്യാറാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എരുമേലിയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് എല്ലാവിധ പിന്തുണയും നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments