പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കരുത്‌ ;കേന്ദ്രസര്‍ക്കാര്‍

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നത് ഉപഭോക്താക്കള്‍ക്കും പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുമെന്ന് പമ്പ് ഉടമകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് 1% ട്രാന്‍സാക്ഷന്‍ ഫീ ഏര്‍പ്പെടുത്താനായിരുന്നു ചില ബാങ്കുകളുടെ നീക്കം. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഈ മാസം 13 മുതല്‍ നിര്‍ത്തിവെക്കുമെന്ന് പമ്പ് ഉടമകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണിത്. കാര്‍ഡ് വഴി ഇന്ധനം നിറയ്ക്കുമ്പോള്‍ അധികതുക ആര് വഹിക്കണമെന്നത് സംബന്ധിച്ച് പെട്രോളിയം കമ്പനികളും ബാങ്കുകളും തമ്മില്‍ ചര്‍ച്ച നടത്തുകയാണ്. റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്ക് അധിക ബാധ്യത വരില്ലെന്നും മന്ത്രി ഉറപ്പു നല്‍കി.