ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയ സംഘമമായ മാരാമൺ കൺവെൻഷന് തുടക്കം

maramon 2019

ഏഷ്യയിലെ ഏറ്റവും വലിയ ആത്മീയ കൂട്ടായ്മാ സംഘമമായ മാരാമൺ കൺവെൻഷന് ഇന്ന് പമ്പാ മണൽപുറത്ത് തുടക്കം. 124 മത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ മെത്രോപ്പൊലീത്ത ഉദ്ഘാടനം ചെയ്തു . ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. 2018 ലെ പ്രളയത്തിന് കാരണം സര്‍ക്കാരിന്റെ ബുദ്ധിശൂന്യതയാണെന്ന് അദ്ദേഹം ഉദ്ഘാടന ചടങ്ങില്‍ കുറ്റപ്പെടുത്തി സമൂഹത്തില്‍ വിഭാഗിയത വര്‍ദ്ധിച്ചതായും തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ധ്രുവീകരണം നടക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ചുറ്റുപാടുകൾക്കൊപ്പം മനുഷ്യമനസുകളിലും നിറയുന്ന മാലിന്യത്തെ നിർമ്മാർജനം ചെയ്യണം; അതിലൂടെ സുവിശേഷത്തിന്റെ കൃപ അനുഭവിക്കാമെന്ന് ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു അതിതീവ്ര മഴമുലമാണ് പ്രളയമുണ്ടായതെന്നും സര്‍ക്കാരല്ല ഇതില്‍ കുറ്റക്കാരെന്നും മുന്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസ് വിഷയത്തില്‍ പ്രതികരിച്ചു. കൺവൻഷൻ അടുത്ത ഞായറാഴ്ച സമാപിക്കും. മാരാമൺ കൺവൻഷന്റെ രാത്രി യോഗം സായാഹ്ന യോഗമാക്കി മാറ്റിക്കൊണ്ട് ഡോ ജോസഫ് മാർത്തോമ്മയുടെ സർക്കുലർ ഇറക്കിയിരുന്നു. ഇനി മുതൽ വൈകിട്ട് അഞ്ചിനാരംഭിക്കുന്ന യോഗങ്ങളിൽ സ്ത്രീകൾക്ക് പങ്കെടുക്കാം. കൺവെൻഷനോടനുബന്ധിച്ച് മാരാമണ്ണിലേക്കു കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.