ആശുപത്രിയിൽ കിടക്കയില്ലാതിരുന്നതിനെ തുടർന്ന് പുറത്തെ ബെഞ്ചിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശു വീണു മരിച്ചു. തെലുങ്കാന ഖമ്മം ജില്ലയിലെ സർക്കാർ ആശുപത്രിയിലായിരുന്നു സംഭവം. പല്ലേജൂദം സ്വദേശിനിയായ യുവതിയുടെ കുട്ടിയാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് പ്രസവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ യുവതിയെ പ്രവേശിപ്പിക്കാൻ നിർവാഹമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കിടക്ക ഇല്ലാത്തതാണ് കാരണമായി പറഞ്ഞത്. ഇതോടെ ആശുപത്രി വരാന്തയിലേക്ക് യുവതിയും ഭർത്താവും മാറിനിന്നു.