വി​വാ​ഹ​ വീ​ട്ടി​ല്‍ വി​രു​ന്നി​നി​ടെ മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ മ​ര്‍​ദ​നം

fight

വി​വാ​ഹ​വീ​ട്ടി​ല്‍ വി​രു​ന്നി​നി​ടെ ഭ​ക്ഷ​ണം തി​ക​യാ​ഞ്ഞ​തി​നെ ചൊ​ല്ലി വി​ള​മ്ബാ​ന്‍ നി​ന്ന​വ​രെ മ​ദ്യ​പ സം​ഘം മ​ര്‍​ദി​ച്ചു. വി​ദ്യാ​ര്‍​ഥി​യ​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​ണ് മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ തു​മ്ബോ​ളി തീ​ര്‍​ഥ​ശേ​രി​ക്കു സ​മീ​പ​മു​ള്ള ഒ​രു വി​വാ​ഹ​വീ​ട്ടി​ലാ​ണ് സം​ഭ​വം.മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ തു​മ്ബോ​ളി വ​ട​ക്കേ​യ​റ്റം വി.​എ. ടോ​ണി(21)​യെ​യും മ​റ്റൊ​രു ബാ​ല​നെ​യും ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭ​ക്ഷ​ണം തി​ക​യാ​ഞ്ഞ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ വി​ള​മ്ബാ​ന്‍​നി​ന്ന യൂ​ണി​ഫോ​മി​ട്ട​വ​രെ​യെ​ല്ലാം മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ആ​ല​പ്പു​ഴ നോ​ര്‍​ത്ത പോ​ലീ​സ് കേ​സെ​ടു​ത്തു.