Friday, October 11, 2024
HomeKeralaമസ്തിഷ്‌ക്ക രോഗികള്‍ക്ക് വേണ്ടി മൃത്യുഞ്ജയ ഹോമം എയിംസ് ഹോസ്പിറ്റലിൽ പരീക്ഷിക്കുന്നു

മസ്തിഷ്‌ക്ക രോഗികള്‍ക്ക് വേണ്ടി മൃത്യുഞ്ജയ ഹോമം എയിംസ് ഹോസ്പിറ്റലിൽ പരീക്ഷിക്കുന്നു

ഹിന്ദു വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് തെളിയിക്കാനുള്ള എയിംസിലെ ന്യൂറോ ന്യൂറോഫാര്‍മകോളോജിസ്റ്റ് ഡോ. അശോക് കുമാറിന്റെ നീക്കത്തിന് പുര്‍ണ്ണ പിന്തുണ നല്‍കാനാണ് ആശുപത്രിയുടെ തീരുമാനമെന്ന കാരാവാന്‍ റിപ്പോര്‍ട്ട് ചെയ്തുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഫെലോഷിപ്പ് നല്‍കി നടത്തുന്ന ‘പഠനത്തിന്റെ’ ഭാഗമായാണ് മസ്തിഷ്‌ക്ക രോഗികള്‍ക്ക് വേണ്ടി മൃത്യുഞ്ജയ ഹോമം മന്ത്രിക്കുന്നത്. ചികിത്സയ്ക്കൊപ്പം ആത്മീയത കൂടി പരീക്ഷിച്ചാല്‍ രോഗാവസ്ഥ എന്തായി മാറുമെന്നാണ് പഠനവും ഗവേഷണവും.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഉണ്ടാകുന്ന അവസ്ഥകൾക്ക് പരിഹാരമാവുന്നതിന് ഹിന്ദു വിശ്വാസ പ്രകാരമുള്ള ഋഗ്വേദത്തിലെ മൃത്യുഞ്ജയ മന്ത്രം ഏതെങ്കിലും തരത്തിൽ സഹായകമാവുമോ എന്നതാണ് പരിശോധിക്കുന്നത്.

പരിക്കേറ്റ വ്യക്തിക്ക് 24 മണിക്കൂറിനുള്ളിൽ പ്രാർഥനാ ചികിൽസ് ആരംഭിക്കണം, രോഗിക്ക് ഗ്ലാസ്‌ഗോ സ്‌കെയിലിൽ (കടുത്ത കോമ അവസ്ഥ) 4 നും 8 നും ഇടയിൽ സ്‌കോർ ഉണ്ടായിരിക്കേണ്ടതുണ്ടെന്നും, ഏഴു ദിവസത്തിനുള്ളിൽ 1.25 ലക്ഷം തവണ മന്ത്രം ചൊല്ലാനും പദ്ധതി ആവശ്യപ്പെടുന്നു. യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ പുനരുജ്ജീവിപ്പിക്കാൻ പുരാതന ഇന്ത്യയില്‍ ഈ വിദ്യ പ്രയോജനപ്പെടുത്തിയിരുന്നു എന്നും ക്രൈസ്തവ വിഭാഗത്തിലെ രോഗശാന്തി ശുശ്രൂഷാ ​‍പ്രാര്‍ത്ഥനകളും ഡോ. കുമാര്‍ ചൂണ്ടിക്കാട്ടുന്നു. നാല്‍പ്പതിലധികം സാമ്പിളുകളില്‍ ഇതിനകം പഠനം നടത്തിയ കുമാര്‍ മധ്യസ്ഥപ്രാർത്ഥന രോഗികൾ ഗ്ലാസ്ഗോ കോമ സ്കെയിലിൽ നാടകീയമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും പറയുന്നു.

പ്രാകൃതം എന്ന് പറഞ്ഞ് എയിംസ് തള്ളിയ സൗകര്യമാണ് അശോക് കുമാറിന് രാം മനോഹർ ലോഹ്യ ആശുപത്രി നല്‍കിയിരിക്കുന്നത്. 2014 ലാണ് ആശയവുമായി ഡോ. അശോക് കൂമാർ എത്തുന്നത്. “കടുത്ത ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി (എസ്ടിബിഐ) ഉണ്ടായവർക്ക് മന്ത്രോച്ഛാരണ ചികിൽസ എന്ന ആശയം മുന്നോട്ട് വെച്ച് സാധ്യതാ പഠനത്തിനായി അനുമതി തേടി ഐസിഎംആറിനെ സമീപിക്കുകയുമായിരുന്നു.

2016 ല്‍ പഠനത്തിന് ഐസി‌എം‌ആർ ഫെല്ലോഷിപ്പ് അനുവദിച്ചു. ഒരു വര്‍ഷം പ്രതിമാസം 28,000 രൂപ നല്‍കി. പിന്നീട് രണ്ടു വര്‍ഷം അത് പുതുക്കി. ചികിൽസ സംബന്ധിച്ച പ്രാഥമിക ഫലങ്ങൾ രോഗം ഭേദമാക്കിയതായി വ്യക്തമായി സൂചിപ്പിക്കുന്നില്ലെന്നും എന്നാൽ, പക്ഷേ അന്തിമ ഫലങ്ങൾ വരുന്നതുവരെ അത് തള്ളിക്കളയാനാവില്ല,” എന്നായിരുന്നു ആർ‌എം‌എൽ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവിയും കുമാറിന്റെ പ്രോജക്ട് ഗൈഡുമായ ഡോ. അജയ് ചൗധരി പഠനത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments