മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേഷത്തിൽ മമ്മൂട്ടി വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു.
ബോബി- സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവുമായി ബന്ധപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്.
വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍, മുരളി ഗോപി എന്നിവരാകും ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രീകരണം ഈ മാസം ആരംഭിക്കും. തിരുവനന്തപുരമായിരിക്കും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.