മോട്ടോര്‍ വാഹന ചട്ടപ്രകാരമുളള ലൈസന്‍സ് ഉള്‍പ്പെടെയുളള വിവിധ സേവനങ്ങള്‍ക്കുളള ഫീസ് വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിധിന്‍ഗഡ്കരിക്ക് നിവേദനം നല്‍കി. യാത്രാ ചാര്‍ജിനോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന സേവന നികുതി റെയില്‍വേയ്ക്ക് ഇളവു നല്‍കുന്നതുപോലെ കെ.എസ്.ആര്‍.ടി.സി യാത്രാ ചാര്‍ജിനോടൊപ്പം ഈടാക്കുന്ന സേവനനികുതിയ്ക്കും ഇളവു നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി നിധിന്‍ഗഡ്കരിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ കൂടിയ ദേശീയ റോഡ് സുരക്ഷ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിവേദനം നല്‍കിയത്.