ഡിജിറ്റൽവൽകൃത സമ്പദ് വ്യവസ്ഥയുടെ വാതിൽപ്പടിയിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈബ്രന്റ് ഗുജറാത്ത് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ സമ്പദ്‌വ്യവസ്ഥകളിൽ ഉലച്ചിൽത്തട്ടിയപ്പോഴും നമ്മൾ ശക്തമായ വളർച്ചയാണ് കാണിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യക്ക് തിളങ്ങുന്ന സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ജനസംഖ്യയിലും ജനാധിപത്യത്തിലും ഇന്ത്യയുടെ കരുത്ത്. ചിലർ പറയും ജനാധിപത്യത്തിൽ കാര്യക്ഷമമായ ഭരണനിർവഹണം നടക്കില്ലെന്ന്. പക്ഷേ, കഴിഞ്ഞ രണ്ടര വർഷമായി കാര്യങ്ങൾ കൃത്യതയോടെയാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു .
ഡിജിറ്റൽവൽകൃത സമ്പദ് വ്യവസ്ഥയുടെ വാതിൽപ്പടിയിൽ ഇന്ത്യ- മോദി
RELATED ARTICLES