ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച് ‘നാം ഷബാന’ രണ്ടാഴ്ചയില്‍ നേടിയത് 30 കോടി. മാര്‍ച്ച് 31ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒറ്റദിവസത്തെ ഏറ്റവും കൂടിയ കലക്ഷന്‍ 7.27 കോടിയാണ്.
സീക്രട്ട് ഏജന്റ് ഷബാന ആയി തപ്സി പന്നു എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ യുവതാരം പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്നു. അക്ഷയ്കുമാറാണ് നായകന്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സംവിധാനം ശിവംനായര്‍ ആണ്. ഹിന്ദി കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം ഇറങ്ങിയിരുന്നു.
ശ്രേയാ ഘോഷാല്‍, സുനീതി ചൌഹാന്‍ തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. മനോജ് വാജ്പേയി, അനുപം ഖേര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.