Wednesday, December 4, 2024
HomeNationalകല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ് സി എസ് കര്‍ണൻ ഒളിവിൽ

കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ് സി എസ് കര്‍ണൻ ഒളിവിൽ

കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ് സി എസ് കര്‍ണൻ ഒളിവിൽ

കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ് സി എസ് കര്‍ണനെ തേടി കൊല്‍ക്കത്ത പൊലീസ് സംഘം തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമെത്തി. സുപ്രീംകോടതി ശിക്ഷിച്ച അദ്ദേഹത്തെ പൊലീസിന് കണ്ടുപിടിക്കാനായില്ല . ചൊവ്വാഴ്ച്ച കോടതി ഉത്തരവിനെ തുടര്‍ന്ന്, കൊല്‍ക്കത്തയില്‍നിന്നും ചെന്നൈയിലെത്തിയ കര്‍ണന്‍ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലാണ് തങ്ങിയത്. ചെപ്പോക്കിലെ അതിഥിമന്ദിരത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ അദ്ദേഹം സുപ്രീംകോടതി ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ചു.

ബുധനാഴ്ച പകല്‍ കോടതിഉത്തരവ് നടപ്പാക്കാന്‍ ചെന്നൈയിലെത്തിയ പൊലീസ് സംഘത്തിന് അദ്ദേഹത്തെ കണ്ടുകിട്ടിയില്ല. ജസ്റ്റിസ് കര്‍ണന്‍ ആന്ധ്രാപ്രദേശിലെ കാളഹസ്തിയില്‍ പോയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പൊലീസിന് നല്‍കിയ സൂചന. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹത്തെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യാനോ പാടില്ലെന്ന സുപ്രീംകോടതി വിലക്കുള്ളതിനാല്‍ അദ്ദേഹത്തിന്റെ പ്രതികരണം പ്രമുഖ മാധ്യമങ്ങളൊന്നും നല്‍കിയിട്ടില്ല.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്കും നിയമമന്ത്രിക്കും മറ്റും കത്ത് എഴുതിയ കേസിലാണ് സുപ്രീംകോടതി ഏഴംഗബെഞ്ച് ജസ്റ്റിസ് കര്‍ണനെതിരെ സ്വമേധയാകേസെടുത്തത്. വിചാരണനടപടികളുമായി സഹകരിക്കാത്ത ജസ്റ്റിസ് കര്‍ണ്ണന്‍ ചീഫ്ജസ്റ്റിസ് ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ തുടര്‍ച്ചയായി ഉത്തരവുകള്‍ പുറപ്പെടുവിച്ചതും സുപ്രീംകോടതിയെ ചൊടിപ്പിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച്ച അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറുമാസം ശിക്ഷിക്കുകയായിരുന്നു.

ജസ്റ്റിസ് കര്‍ണ്ണനെ ശിക്ഷിച്ചത് സംബന്ധിച്ച് നിയമവൃത്തങ്ങളില്‍ സമ്മിശ്രപ്രതികരണമാണുള്ളത്. അദ്ദേഹത്തെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് ചെന്നൈയില്‍ ജസ്റ്റിസ് തങ്ങിയിരുന്ന അതിഥിമന്ദിരത്തിന് സമീപം അഭിഭാഷകര്‍ പ്രകടനം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments