പത്തനംതിട്ടയിൽ ലോകമനുഷ്യാവകാശ ദിനാചരണം നടത്തി

human rights day

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ലീഗല്‍ സര്‍വീസസ് അതോറിറ്റി, സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോകമനുഷ്യാവകാശ ദിനാചരണം നടത്തി. ജില്ലാ സെഷന്‍സ് ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. നിയമബോധവത്ക്കരണ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു. വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദീപ ജയിംസ്, അസി.കോ-ഓര്‍ഡിനേറ്റര്‍ വൈ.സലീന, അഫ്സല്‍ ആനപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആര്‍.ജയകൃഷ്ണന്‍ ക്ലാസ് നയിച്ചു.