കാസര്‍കോട് സിനിമാ ചിത്രീകരണത്തിനെത്തിയ മലയാളികളുടെ ‘ ആര്‍ടിസ്റ്റ് ബേബി ‘ അലന്‍സിയര്‍ സംഘ്പരിവാരങ്ങളെ വിമര്‍ശിച്ച് തെരുവിലിറങ്ങി. കമലിനോട് രാജ്യ വിടാന്‍ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് അലന്‍സിയര്‍ തെരുവിലിറങ്ങിയത് . ജനിച്ച ദേശത്തു ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണിത് അലന്‍സിയര്‍ പറഞ്ഞു. തികച്ചും നാടകീയമായ രീതിയിലായിരുന്നു അദ്ദേഹം ആക്ഷേപ ഹാസ്യത്തിലൂടെ സംഘ്പരിവാറിനെ വിമര്‍ശിച്ചതു. മുണ്ട് മാത്രമുടുത്ത് പീപ്പിവിളിച്ച് ആളുകളെക്കൂട്ടിയും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞും, നാട്ടുകാരോടും ഓട്ടോ ഡ്രൈവര്‍മാരോടും, ബസ് യാത്രക്കാരോടും സംവാദിച്ചും അലന്‍സിയര്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധം അനേകരുടെ ശ്രദ്ധയാകർ ഷിച്ചു.
കമലിനെതിരെയുള്ള സംഘ്പരിവാര ഭീഷണിയെ കുറിച്ചു കഴിഞ്ഞ ദിവസം ഒരു ചാനലില്‍ നടന്‍ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ മറുപടി പറയാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുകയായിരുന്നു. എം ടിക്ക് എതിരായ സംഘ്പരിവാർ ഭീഷണിയെ പോലും എതിര്‍ക്കാനുള്ള ആര്‍ജ്ജവം മോഹന്‍ ലാല്‍ കാണിച്ചില്ല. മറ്റു പ്രമുഖ നടന്‍മാരും കമലിന് എതിരെയുള്ള സംഘ്പരിവാർ ഭീഷണിയില്‍ മൗനം പാലിക്കുമ്പോള്‍ അലന്‍സിയര്‍ തനിച്ചു നടത്തിയ പ്രതിഷേധം ചര്‍ച്ചയായി.
മലയാളികളുടെ ‘ ആര്‍ടിസ്റ്റ് ബേബി ‘ അലന്‍സിയര്‍ തെരുവിലിറങ്ങി
RELATED ARTICLES