പെട്രോൾ പമ്പുകളിൽ കാർഡ് ഉപയോഗിക്കുന്ന ഉപഭോക്‌താക്കൾക്കു അധിക നിരക്കില്ല

petrol

പെട്രോൾ പമ്പുകളിൽ നടത്തുന്ന ഡിജിറ്റൽ ഇടപാടിന് ഉപഭോക്താക്കളോ പമ്പുടമകളോ അധിക നിരക്കു നൽകേണ്ട ആവശ്യമില്ല എന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഇനിമുതൽ പമ്പുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചു നടത്തുന്ന വിനിമയത്തിന്റെ സർവീസ് ചാർജുകൾ ബാങ്കുകളും എണ്ണ വിതരണ കമ്പനികളും വഹിക്കുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. പമ്പുകളിൽ കാർഡ് വഴി പണം നൽകുമ്പോൾ ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയിരുന്ന മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഒഴിവാക്കി കിട്ടി. കൂടാതെ കാർഡ് നൽകി ഇന്ധനം വാങ്ങുമ്പോൾ വിലയിൽ 0.75 ശതമാനം ഡിസ്കൗണ്ട് നൽകുന്നത് തുടരുന്നതാണ്.