സംസ്ഥാന സര്‍ക്കാരിനെതിരെ സംവരണ വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന്‍

vellappally Nadeshan

സംസ്ഥാന സര്‍ക്കാരിനെതിരെ സംവരണ വിഷയത്തില്‍ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന് വേണ്ടി ചേടിപ്പണിയാണ് സര്‍ക്കാര്‍ നടത്തിയത്.ചങ്ങാനാശ്ശേരിയില്‍ നിന്ന് എഴുതിക്കൊടുത്തത് ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പിട്ടുകൊടുത്തു. ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം നടത്തുമ്പോള്‍ ചര്‍ച്ചയെങ്കിലും നടത്തണമായിരുന്നു. ബോര്‍ഡില്‍ 96 ശതമാനം ജീവനക്കാരും സവര്‍ണരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.വഴിവിട്ട് എന്‍എസ്എസിനെ സഹായിച്ചതിന്റെ അനുഭവം ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. വനിതാ മതിലും സംവരണ വിഷയവും കൂട്ടിക്കുഴക്കണ്ടെന്നും വെള്ളപ്പാള്ളി പറഞ്ഞു.