Saturday, April 20, 2024
HomeKeralaഒ. എന്‍. വി. യുടെ ഒന്നാം ചരമവാര്‍ഷികാചരണം

ഒ. എന്‍. വി. യുടെ ഒന്നാം ചരമവാര്‍ഷികാചരണം

ഒഎന്‍വി പ്രതിഭാ ഫൗണ്ടേഷനും കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജി ദേവരാജന്‍ ഫൗണ്ടേഷനും സംയുക്തമായി ഈ മാസം 13ന് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ വച്ച് ഒഎന്‍വിയുടെ ഒന്നാം ചരമവാര്‍ഷികാചരണം നടത്തുന്നു.
രാവിലെ 9.30ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന ഒഎന്‍വിയുടെ ചിത്രങ്ങള്‍, കവിതകള്‍, ഗാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടക്കും. തുടര്‍ന്ന് സാഹിത്യകാരന്‍ പ്രഭാവര്‍മ്മ പരിപാടികളുടെ ഉത്ഘാടന കര്‍മ്മം നിര്‍വഹിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ വിദ്യാര്‍ഥികള്‍ക്ക് ഒഎന്‍വി കവിതകള്‍ ആലപിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.
10 മണിയോടു കൂടി കവയിത്രി സുഗതകുമാരി ഒഎന്‍വി സ്മൃതിപൂജ നടത്തും. ജോര്‍ജ്ജ് ഓണക്കൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് കവിസമ്മേളനം നടക്കും. പിരപ്പന്‍കോട് മുരളി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സുഗതകുമാരി, വി മധുസൂദനന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, പി കെ ഗോപി, മണമ്പൂര്‍ രാജന്‍ ബാബു, കരിവള്ളൂര്‍ മുരളി, ഗിരീഷ് പുലിയൂര്‍, വിനോദ് വൈശാഖി, ആര്യാംബിക, ആര്യാഗോപി, ആര്‍ ലോപ, ബിജു ബാലകൃഷ്ണന്‍, സുമേഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 12.30ന് അഞ്ചല്‍ ശബരിഗിരി സ്‌ക്കൂളിലെ അമ്പത് വിദ്യാര്‍ത്ഥികള്‍ ഒഎന്‍വിയുടെ അമ്പതു കവിതകളെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ സമാഹാരമായ ‘കുഞ്ഞുമനസ്സിലെ ഒഎന്‍വി’ എന്ന പുസ്തകം പ്രകാശനം ചെയ്യും. ഏഴാച്ചേരി രാമചന്ദ്രന്‍ പ്രകാശനം ചെയ്യുന്ന പുസ്തകം വി മധുസൂദനന്‍ നായര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് ശബരിഗിരി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ‘അമ്മ’ എന്ന ഒഎന്‍വി കവിതയുടെ നൃത്താവിഷ്‌കാരം അരങ്ങേറും. 3 മണിക്ക് കൈരളി ശ്ലോകരംഗം അവതരിപ്പിക്കുന്ന കാവ്യകേളി എന്ന പരിപാടി ഉണ്ടാകും. തുടര്‍ന്ന് വി മധുസൂദനന്‍ നായര്‍ സ്മൃതിഗീതം അവതരിപ്പിക്കും.
വൈകിട്ട് 5 മണി മുതല്‍ അനുസ്മരണ സമ്മേളനം ആരംഭിക്കും. സി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. എം ലീലാവതി അനുസ്മരണ പ്രഭാഷണം നടത്തും. എം എ ബേബി പ്രഭാഷണം നടത്തും. പ്രഭാവര്‍മ്മ രചിച്ച ഒഎന്‍വി കവിതാപഠനം ‘തന്ത്രീയ സമന്വിതം’, ഒഎന്‍വി അവസാനമായി അവതാരിക എഴുതിയ ഹൈക്കു കവിതാസമാഹാരം ‘ഞാനും നീയും തനിച്ചാകുമ്പോള്‍’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. തുടര്‍ന്ന് കലാലയകവിതാ പുരസ്‌കാരദാനം എംഎ ബേബി നിര്‍വഹിക്കും. 7 മണി മുതല്‍ ജി ദേവരാജന്‍ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന ഒഎന്‍വി ഗാനാഞ്ജലി ഉണ്ടായിരിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments