Friday, April 26, 2024
HomeNationalഇന്‍ര്‍സെപ്റ്റര്‍ മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഇന്‍ര്‍സെപ്റ്റര്‍ മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയെ ലക്ഷ്യമാക്കിയെത്തുന്ന ബാലിസ്റ്റിക് മിസൈലുകളെ നിലം തൊടാതെ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്‍ര്‍സെപ്റ്റര്‍ മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും ശനിയാഴ്ച രാവിലെ എട്ട് മണിക്ക് നടത്തിയ പരീക്ഷണം ഡി ആര്‍ ഡി ഒ വിജയകരമായി പൂര്‍ത്തിയാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചിരുന്ന പടക്കപ്പലില്‍ നിന്ന് പരീക്ഷണാര്‍ത്ഥം തൊടുത്തുവിട്ട മിസൈലിനെ 2000 കിലോമീറ്ററുകള്‍ക്കിപ്പുറം ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്ന് വിക്ഷേപിച്ച ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി തകര്‍ത്തതായി ഡി ആര്‍ ഡി ഒ അറിയിച്ചു.

100 കിലോമീറ്ററോളം ഉയരത്തില്‍ വെച്ചാണ് പരീക്ഷണ മിസൈലിനെ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ തകര്‍ത്തത്. എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും 50 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെ വരെ തകര്‍ക്കാന്‍ പ്രിത്വി ഡിഫന്‍സ് വെഹിക്കിള്‍ മിഷന് സാധിക്കും. ആണവായുധങ്ങള്‍ വഹിച്ചെത്തുന്ന മിസൈലുകളെപ്പോലും ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ക്ക് തകര്‍ക്കാനാവും. ഇത് രണ്ടാം തവണയാണ് പ്രതിരോധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്.
പുതിയ നേട്ടം ഇന്ത്യന്‍ മിസൈല്‍ പ്രതിരോധത്തിന് ഊര്‍ജ്ജം പകരുന്നതാണ്. പ്രതിരോധത്തില്‍ ഇന്ത്യയുടെ കുതിപ്പ് പാക്കിസ്ഥാനെയും ചൈനയെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്ത്യയെ ലക്ഷ്യം വെച്ച് പാകിസ്ഥാനും ചൈനയും ന്യൂക്ലിയര്‍ ടിപ്പ്ഡ് ബാലിസ്റ്റിക് മിസൈലുകളെ നിലവില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതിനെ അന്തരീക്ഷത്തില്‍ വെച്ചുതന്നെ പ്രതിരോധിക്കാനാണ് ഡി ആര്‍ ഡി ഒ ഇന്റര്‍സെപ്റ്റര്‍ മിസൈലുകളെ വികസിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയെ ലക്ഷ്യം വെച്ച് ശത്രുക്കള്‍ തൊടുക്കുന്ന മിസൈലുകളെ അന്തരീക്ഷത്തില്‍ വെച്ച് തന്നെ തകര്‍ത്തുകളയാനുള്ള സംവിധാനം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച് കഴിഞ്ഞൂവെന്നും രാജ്യാന്തര തലത്തില്‍ ആകെ 45 രാഷ്ട്രങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments