കശ്മീരില്‍ ഏറ്റുമുട്ടല്‍:മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഏറ്റുമുട്ടല്‍:മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഏറ്റുമുട്ടല്‍:മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിൽ അക്രമികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ നാല് അക്രമികളെ വധിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയിലെ യാരിപോരയിലാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമുട്ടൽ നടന്നത്. പതിവ് സുരക്ഷാ പരിശോധനക്കിറങ്ങിയ സൈനികര്‍ക്ക് നേരെ അക്രമികള്‍ പൊടുന്നനെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായി തിരിച്ചടിച്ചു. നാല് അക്രമികള്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു . ഇവരുടെ പക്കൽ നിന്ന് തോക്കും മറ്റ് മരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ അക്രമികള്‍ ഒളിച്ചിരിക്കുന്നതായി സംശയമുള്ളതിനാല്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.