22- മത് മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷൻ

22- മത് മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷൻ

എല്ലാ വിഭാഗത്തിലും തിരുത്തലുകള്‍ വരുത്തി ശരിയുടെ മാര്‍ഗം കാട്ടിത്തന്ന വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുവെന്ന് പി.ടി. മന്മഥന്‍ പറഞ്ഞു. 22- മത് മാടമണ്‍ ശ്രീനാരായണ കണ്‍വന്‍ഷനില്‍ ജാതിയും മതവും ഗുരുവിന്‍റെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിഭേദത്തേയും മതദ്വേഷത്തെയും ഇല്ലായ്മ ചെയ്ത് മാതൃകാ ലോകം സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. നാരായണ ദര്‍ശനത്തിന്‍റെ അടിത്തറ ദൈവവിശ്വാസവും ആത്മീയതയുമാണ്.

പ്രാര്‍ഥനയുള്ളവര്‍ പരിമളമുള്ള പൂ പോലെയാണ്.ദൈവം മാത്രമാണ് സത്യമായിട്ടുള്ളത്. ബാക്കിയെല്ലാം ഉണ്ടായി അസ്തമിക്കുന്നതാണ്. ജാതി വ്യത്യാസവും മതവിദ്വേഷവും ഇല്ലാതാക്കാന്‍ ഗുരുദേവന്‍ അക്ഷീണം പരിശ്രമിച്ചിരുന്നു. ശ്രീനാരായണ ദര്‍ശനം പാലിക്കാത്ത രാഷ്ട്രീയക്കാര്‍ ഗുരുവിന്‍റെ കാഴ്ചപ്പാടുകളെ വികലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൗണ്‍സിലര്‍ അനില്‍ പുറത്തൂട്ട് അധ്യക്ഷ വഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന യോഗത്തില്‍ അനൂപ് വൈക്കം പ്രസംഗിച്ചു. പി.എസ്. രാജപ്പന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്‍റ് കെ. വസന്തകുമാര്‍, സെക്രട്ടറി പി.എന്‍. സന്തോഷ് കുമാര്‍, വൈസ്പ്രസിഡന്‍റ് സി.എസ്. വിശ്വംഭരന്‍, അനില്‍കുമാര്‍ പുറത്തൂട്ട്, സോമന്‍ വിനായക, ഷീജാ വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.