ഇട്ടിയപ്പാറക്കു സമീപം കോളജ് റോഡില്‍ നിന്നും അങ്ങാടി പഞ്ചായത്തിലെ സ്നേഹപുരത്തേക്കു മാറ്റി പ്രവര്‍ത്തനം തുടങ്ങിയ ബിവറേജസ് മദ്യശാലക്ക് കോടതി പൂട്ടിട്ടു. മൂന്നാഴ്ചത്തെ പ്രവര്‍ത്തനത്തിനു ശേഷം ഇന്നലെ മദ്യശാല തുറന്നില്ല. റിട്ട. പോലീസ് സബ് ഇന്‍സ്പെക്ടര്‍ കൊറ്റനാട് പുത്തന്‍കയ്യാലേല്‍ ജോസ് തോമസ് ഹൈക്കോടതിയില്‍ നിന്നും മദ്യശാലക്കെതിരെ സ്റ്റേ സന്പാദിച്ചതോടെയാണ് പ്രവര്‍ത്തനം നിലച്ചത്.
നിരത്തുവക്കിലെ മദ്യശാലകള്‍ മാറ്റണമെന്ന കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇട്ടിയപ്പാറ കോളജ് റോഡില്‍ പ്രവര്‍ത്തിച്ചുവന്ന ബിവറേജസ് ഔട്ട്ലെറ്റ് നെല്ലിക്കമണ്‍ സ്നേഹപുരത്തേക്കു മാറ്റിയത്.
പ്രാര്‍ഥനാലയങ്ങളുടേയും അനാഥ മന്ദിരത്തിന്‍റേയും സാന്നിധ്യമുള്ള സ്നേഹപുരത്ത് മദ്യശാല പ്രവര്‍ത്തിക്കുന്നതിനെതിരെ കക്ഷി -രാഷ്ട്രീയ ഭേദമനെ്യ സമരം തുടര്‍ന്നു വരികയായിരുന്നു.
ഇതിനിടയിലാണ് മദ്യശാലയുടെ പ്രവര്‍ത്തനത്തിന് താല്‍ക്കാലിക സ്റ്റേ ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി നികുതി സെക്രട്ടറി, എക്സൈസ് കമ്മിഷണര്‍, അസി.എക്സൈസ് കമ്മിഷണര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍, ബിവറേജസ് എം.ഡി, അങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗവ.ചീഫ് സെക്രട്ടറി, ഡി.ജി.പി, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ജോസ് തോമസ് കോടതിയെ സമീപിച്ചത്.
മദ്യശാലയുടെ പ്രവര്‍ത്തനത്തിന് സ്റ്റേ വന്നതറിഞ്ഞ് സ്നേഹപുരത്ത് നാട്ടുകാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആഹ്ളാദ പ്രകടനം നടത്തി. ബെന്നി പുത്തന്‍പറന്പിലിന്‍റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശോശാമ്മ തോമസ്, ജില്ലാ പഞ്ചായത്തംഗം എം.ജി.കണ്ണന്‍, റാന്നി ബ്ലോക്കു പഞ്ചായത്തംഗം മേഴ്സി പാണ്ടിയത്ത്, ഗ്രാമപഞ്ചായത്തംഗം കൊച്ചുമോള്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് റിങ്കു ചെറിയാന്‍, അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
സ്നേഹപുരത്തേക്കു മാറ്റിയ ബിവറേജസ് മദ്യശാലക്ക് കോടതി പൂട്ടിട്ടു
RELATED ARTICLES