മോദിയ്ക്കു മുൻപ് അംബാനി ഫ്രഞ്ച്​ പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്​ച നടത്തിയെന്ന് റിപ്പോർട്ട്

anil ambani

റഫാല്‍ കരാറില്‍ ഒപ്പുവെക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് പോകുന്നതിന് രണ്ടാഴ്ച മുമ്ബ് റിലയന്‍സ് മേധാവി അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. 2015 ഏപ്രില്‍ ഒമ്ബതു മുതല്‍ 11 വരെ മോദി ഫ്രാന്‍സിലുണ്ടാവുമെന്ന് മനസിലാക്കിയ ശേഷമായിരുന്നു അനില്‍ അംബാനിയുടെ സന്ദര്‍ശനം. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍-യുവസ് ലെ ഡ്രിയനിന്റെ പാരീസിലെ ഓഫീസാണ് അനില്‍ അംബാനി സന്ദര്‍ശിച്ചത്. ലെ ഡ്രിയനിന്റെ സ്‌പെഷ്യല്‍ അഡൈ്വസര്‍ ജീന്‍ ക്ലൗഡ് മല്ലറ്റ്, അദ്ദേഹത്തിന്റെ ഇന്റസ്ട്രി ഉപദേഷ്ടാവ് ക്രിസ്റ്റോഫ് സലോമന്‍, ടെക്‌നിക്കല്‍ അഡൈ്വസര്‍ ജഫ്രി ബൗക്കെ എന്നിവരുമായാണ് അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയത്. യോഗത്തില്‍ വാണിജ്യ, പ്രതിരോധ എയര്‍ബസ് ഹെലികോപ്ടറുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം അനില്‍ അംബാനി ഉദ്യോഗസ്ഥരെ അറിയിച്ചു. എം.ഒ.യുവിനെപ്പറ്റി സൂചിപ്പിക്കുകയും മോദിയുടെ സന്ദര്‍ശത്തില്‍ അത് ഒപ്പുവെക്കാന്‍ ലക്ഷ്യമിടുന്ന കാര്യം പറയുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യോഗം നടന്ന അതേ ആഴ്ചയില്‍ 2018 മാര്‍ച്ച്‌ 28നാണ് റിലയന്‍സ് ഡിഫന്‍സ് രൂപീകരിച്ചതും. പിന്നീട് ഫ്രാന്‍സ് സന്ദര്‍ശിച്ച മോദിയുടെ സംഘത്തിനൊപ്പവും അനില്‍ അംബാനിയുണ്ടായിരുന്നു. ഈ സന്ദര്‍ശത്തിനിടെയാണ് മോദിയും ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഹോളാന്തും റഫാല്‍ കരാറില്‍ ഒപ്പുവെച്ച കാര്യം പ്രഖ്യാപിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ എച്ച്‌​.എ.എല്‍ 108 റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സ്​ നേടിയിരുന്നുവെങ്കിലും പുതിയ കരാറില്‍ കമ്ബനിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.