കോട്ടയം കഞ്ഞിക്കുഴിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞു

up car accident

മക്കുവള്ളിയില്‍നിന്ന് കഞ്ഞിക്കുഴിക്ക് പോകുകയായിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. മക്കുവള്ളി ചക്കുങ്കല്‍ ഹരിദാസ്, ഭാര്യ സന്ധ്യ, മകന്‍ ജിഷ്ണു, ഡ്രൈവര്‍ നെല്ലിക്കുന്നേല്‍ സാജു പോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ഹരിദാസിന്റെ കാല്‍ ഒടിഞ്ഞു. പരിക്കേറ്റവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ കയറ്റം കയറുന്നതിനിടയില്‍ എന്‍ജിന്‍ നിന്നുപോയതിനെ തുടര്‍ന്ന് പുറകോട്ട് ഉരുണ്ടുവന്ന് കൊക്കയിലേക്ക് മറിയുകയായിരുന്നു.റോഡിന് താഴ്ഭാഗത്ത് നിന്നിരുന്ന നെല്ലിമരത്തില്‍ കാര്‍ തട്ടിനിന്നതിനാല്‍ വലിയ കുഴിയിലേക്ക് പോയില്ല.